കുവൈറ്റ് ദുരന്തം: മരിച്ചവരിൽ മുംബൈ മലയാളിയും

നെടുമ്പാശേരിയിൽ നിന്ന് വിമാന മാർഗം ഭൗതിക ശരീരം മുംബൈയിലെത്തിക്കും
കുവൈറ്റ് ദുരന്തം: മരിച്ചവരിൽ മുംബൈ മലയാളിയും
കുവൈറ്റിലുണ്ടായ തീപിടിത്തം. ഉൾച്ചിത്രം ഡെന്നിസ് ബേബി.

മുംബൈ: കുവൈറ്റിൽ നടന്ന തീപിടിത്തതിൽ മരിച്ചവരിൽ മുംബൈ മലയാളിയും. വിരാറിൽ താമസക്കാരനായ തിരുവനന്തപുരം സ്വദേശിയായ ഡെന്നിസ് ബേബിയാണ് അപകടത്തിൽ നിര്യാതനായത്. 33 വയസായിരുന്നു.

അമ്മ നേരത്തെ മരിച്ച ഡെന്നിസ് അച്ഛനോടൊപ്പമായിരുന്നു താമസം. വെള്ളിയാഴ്ച വൈകിട്ട് നെടുമ്പാശേരിയിൽ നിന്ന് വിമാന മാർഗം ഭൗതിക ശരീരം മുംബൈയിലെത്തിക്കുമെന്നാണ് വിവരം.

ഡെന്നിസ് ബേബിയുടെ സംസ്കാരം മലാട് വെസ്റ്റിൽ മാൾവണിയിലുള്ള പെനിയൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് എന്ന പള്ളിയിലാണ് നടത്തുക എന്നാണ് പ്രാഥമിക വിവരം.

Trending

No stories found.

Latest News

No stories found.