ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ഉണ്ണി വി. ജോർജ് സ്വാഗതവും എൻഎംസി എ വൈസ് പ്രസിഡന്‍റ് വിശ്വനാഥൻ പിള്ള നന്ദിയും അറിയിച്ചു
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Updated on

മുംബൈ: മഹാരാഷ്ട്രയിലൊട്ടാകെയുള്ള എല്ലാ പ്രവാസി മലയാളികൾക്കും കേരളാ സർക്കാരിന്‍റെ നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മറ്റു പദ്ധതികൾ, മഹാരാഷ്ട്ര സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ, കേന്ദ്ര ഗവൺമെന്‍റിന്‍റെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ മലയാളികൾക്ക് ലഭിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡണ്ട് - ഉണ്ണി വി ജോർജ്ജ് , സെക്രട്ടറി - ബാലൻ പണിക്കർ, വൈസ് പ്രസിഡണ്ട് - ഡോ.മധുകുമാർ നായർ, ജോയിന്‍റ് സെകട്ടറി - കൃഷ്ണൻകുട്ടി നായർ, എന്നിവരെയും സോണൽ കൺവീനർമാരായി മനുകുമാർ, രജ്ജിത്ത് രമേശൻ (അമരാവതി ), സജി പി. ചെറിയാൻ, ശ്രീകുമാർ എസ് പിളള (കൊങ്കൺ ) ജ്യോതിഷ് പിള്ള , ഗോപകുമാർ ( മറാത്തവാഡ), രജനി അനു, മണികണ്ഠൻ (മുംബൈ), എൻ. വാസുദേവൻ (നാഗ്പൂർ വിദർഭാ), വിശ്വനാഥൻ പിളള, രാജേഷ് കുറുപ്പ് (നാസിക് നോർത്ത് മഹാരാഷ്ട്ര), ഗിരീഷ് സ്വാമി, ശരത് മേനോൻ (പൂനെ പശ്ചിമ മഹാരാഷ്ട്ര) , എന്നിവരെയും ഫെയ്മ മഹാരാഷ്ട്ര പ്രസിഡണ്ട് കെ.എം. മോഹൻ അധ്യക്ഷനായ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി പി.പി. അശോകൻ , ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ ടി.ജി. സുരേഷ്കുമാർ , ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി പ്രസിഡന്‍റ് അനു ബി. നായർ, ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സെക്രട്ടറി സുമി ജെന്‍ററി ഫെയ്മ മഹാരാഷ്ട്ര യാത്രാ സഹായ വേദി ജനറൽ കൺവീനർ കെ.വൈ സുധീർ മുതലായ സംഘടന നേതാക്കൾ സംസാരിച്ചു കൂടാതെ യോഗത്തിൽ ഉണ്ണി വി. ജോർജ് സ്വാഗതവും എൻഎംസി എ വൈസ് പ്രസിഡന്‍റ് വിശ്വനാഥൻ പിള്ള നന്ദിയും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com