മുംബൈ: സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ തന്റെ പിതാവ് ഗാലക്‌സി (കോക്കാട്ട്) കെ.മധുസൂദനന്‍റെ സ്മരണാർത്ഥം ശ്രീനാരായണ ഗുരുവിന്‍റെ പാദസ്പർശനം കൊണ്ട് അനുഗ്രഹീതവും ഗുരുവിന്റെ നിർദേശ പ്രകാരം 106 വർഷങ്ങൾക്ക് മുൻപ് സംസ്ഥാപിതമായ ക്ലാപ്പന ഷണ്മുഖ വിലാസം ഹൈയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 3D എഡ്യൂക്കേഷണൽ തീയറ്റർ ആധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച് നൽകിയിരിക്കുന്നത്. ഈ സ്‌കൂളിന്‍റെ മറ്റൊരു പ്രത്യകത 1986 സ്ഥാപിച്ച പോട്രെയ്റ്റ് ഗ്യാലറിയാണ് ഭാരതത്തിലും വിദേശത്തുമായി അറിയപ്പെടുന്ന മഹാരഥന്മാരുടെ 300 പരം ചിത്രങ്ങളാണ് സ്‌കൂൾ ഗ്യാലറിയിൽ ഉള്ളത് ഏഷ്യയിലെ പോട്രെയ്റ്റ് ഗ്യാലറിയുള്ള ആദ്യത്തെ സ്‌കൂൾ എന്ന ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്.
"വിദ്യകൊണ്ട് പ്രബുദ്ധരാകുക" എന്ന ഗുരുവിന്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഗുരുദേവ ഭക്തനായ ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ പഠിച്ച സ്‌കൂളിന് ഗുരു ദക്ഷിണ എന്ന രീതിയിലാണ് ഈ മഹത്തായ പദ്ധതി സമർപ്പിച്ചിരിക്കുന്നത്. സർകാർ എയ്‌ഡഡ് സ്‌കൂളായ ഷണ്മുഖ വിലാസം ഹൈയർ സെക്കണ്ടറി സ്‌കൂളിൽ പണിതുയർത്തിയ എഡ്യൂക്കേഷണൽ ത്രീഡി തീയറ്റർ അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ സ്‌കൂൾ പഠനം ലോക നിലവാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ-ശ്രവ്യ സംവിധാനത്തോടെ കുട്ടികൾക്ക് പഠനം നടത്തുവാനും അനുഭവിച്ചു അറിയാനും ഈ ഉദ്യമത്തിലൂടെ സഹായകരമാകുമെന്നും സ്‌കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുമെന്നും ഡോക്ടർ സുരേഷ് കുമാർ മധുസൂദനൻ അഭിപ്രായപ്പെട്ടു. ഇന്ഡിവൂഡ് ടാലെന്റ്റ് ക്ലബ്, ഫിലിം ക്ലബ് തുടങ്ങിയവയുടെ തുടക്കം ഇതിനോടൊപ്പം കുറിച്ചതിലൂടെ ലോക സിനിമയെ കുട്ടികൾക്ക് അടുത്ത് അറിയാനുമുള്ള അവസമാണ് കൈവന്നിരിക്കുന്നത്.
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ചെയർമാൻ & സിഇഓ സർ. ഡോക്ടർ സോഹൻ റോയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ 3D തിയറ്ററിന്റെ ഉത്‌ഘാടനം എം പി കെ സി വേണുഗോപാൽ നിർവഹിച്ചു. എം പി എൻ.കെ.പ്രേമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സ്വിച്ച് ഓൺ കർമ്മം സ്ഥലം എം.എൽ.എ.സി ആർ മഹേഷ് നിർവഹിച്ചു,ഇന്ഡിവൂഡ് ടാലെന്റ്റ് ക്ലെബ്ബിന്റെ ഉത്‌ഘാടനം കരുനാഗപ്പള്ളി എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റ് സുശീലൻ നിർവഹിച്ചു,എൻട്രൻസ് കോച്ചിങ് ക്ലാസ് ഉത്‌ഘാടനം സ്‌കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു നിർവഹിച്ചു.യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ഓ.മിനിമോൾ,ജില്ല പഞ്ചായത്ത് അംഗം ശ്രിമതി വസന്ത രമേശ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ്‌തി രവീന്ദ്രൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബുജാക്ഷി,ആർ.ഡി.ഡി,എസ് സജി,ഡി.ഡി.ഇ ലാൽ,ഡി.ഇ. ഓ.വി ഷൈനി,എ.ഇ.ഓ ഇൻചാർജ് ഷാജഹാൻ,മുൻ ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ബി.കേശവദാസ്,182 ആം നമ്പർ ശാഖായോഗം സെക്രട്ടറി കെ.രാജൻ,181 ആം നമ്പർ ശാഖായോഗം സെക്രട്ടറി അനിൽ കുമാർ,443 ആം നമ്പർ ശാഖായോഗം പ്രസിഡന്റ് കെ.അശോകൻ,പ്രിൻസിപ്പൽ ശ്രിമതി എസ്.ഷീജ,സ്റ്റാഫ് സെക്രട്ടറി എച്ച് .എസ്.ശ്രിമതി ഗീത വി.പണിക്കർ,സ്റ്റാഫ് സെക്രട്ടറി എച്ച്.എസ്.എസ്. ബിന്ദു,പ്രിൻസിപ്പൽ നഴ്‌സറി ശ്രിമതി ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.എൻ.നാമിഷാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്‌കൂൾ മാനേജർ എസ് .ജയചന്ദ്രൻ സ്വാഗതവും പ്രഥമ അദ്ധ്യാപകൻ എസ് .സജി കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.