മുംബൈയിൽ കോൺഗ്രസ് സാധ്യതാ പട്ടികയിൽ മലയാളിയായ മാത്യു ആന്‍റണിയും

നസീം ഖാൻ, സുരേഷ് ഷെട്ടി, എംആർസിസി അധ്യക്ഷ വർഷ ഗായ്ക്വാഡ്, നടി സ്വര ഭാസ്കർ എന്നിവരാണ് പട്ടികയിൽ ഉള്ള മറ്റുള്ളവർ.
മാത്യു ആന്‍റണി
മാത്യു ആന്‍റണി

മുംബൈ:മുംബൈ നോർത്ത് സെൻട്രൽ സീറ്റിലേത്തുള്ള കോൺഗ്രസിന്‍റെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച് പ്രഫഷനൽ കോൺഗ്രസ് മഹാരാഷ്ട്ര പ്രസിഡന്‍റായിരുന്ന മാത്യു ആന്‍റണി. ‌മുംബൈ നോർത്ത് സെൻട്രലിൽ മുൻ മന്ത്രിമാരായ നസീം ഖാൻ, സുരേഷ് ഷെട്ടി, എംആർസിസി അധ്യക്ഷ വർഷ ഗായ്ക്വാഡ്, നടി സ്വര ഭാസ്കർ എന്നിവരാണ് പട്ടികയിൽ ഉള്ള മറ്റുള്ളവർ. ചങ്ങനാശ്ശേരി സ്വദേശിയായ മാത്യു ആന്‍റണി കോൺഗ്രസ് ദേശീയ വക്‌താവും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ മീഡിയ കോ-ഓർഡിനേറ്ററുമാണ്. കൂടാതെ ലോക്സഭ തിരഞ്ഞെടുപ്പിൽ നാഗാലാ‌ൻഡ് മിസോറാം സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ പാർട്ടിയുടെ താര പ്രചാരകൻ കൂടിയാണ്.

2005 മുതൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ താമസിക്കുന്ന മാത്യു ആന്‍റണി മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ വിവിധ ഇടങ്ങളിൽ നിന്നായി രണ്ട് എം ബി എ യും നേടിയിട്ടുണ്ട്.

മുംബൈയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യമായ മാത്യു ആന്‍റണി പ്രൊഫഷണൽ കോൺഗ്രസിന്‍റ കീഴിൽ നിരവധി യോഗങ്ങളും പരിപാടികളും ഈ കഴിഞ്ഞ വർഷങ്ങളിൽ നഗരത്തിൽ സംഘടിപ്പിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com