മന്ദിരസമിതി വാശിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

"ആരോഗ്യകരമായ ഭക്ഷണം: എന്ത്, എങ്ങനെ?" എന്ന വിഷയത്തിൽ ഹൃദ്രോഗ വിദഗ്‌ധൻ ഡോക്ടർ ഗിരീഷ് നായർ വിശദീകരിച്ചു
മന്ദിരസമിതി വാശിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി
Updated on

നവിമുംബൈ: വാഷിയിലെ ന്യൂ ഇറ ഹോസ്പിറ്റലുമായി ചേർന്ന് ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമിതി പ്രസിഡന്റ്‌ എം. ഐ. ദാമോദരനും ഡോക്ടർ. അശോക് ഷായും ചേർന്ന് ഉത്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ കണ്ട വമ്പിച്ച ജനപങ്കാളിത്തം ജനങ്ങളിൽ ആരോഗ്യ അവബോധം ഉണ്ടായിരിക്കുന്നതിന്റെ തെളിവാണെന്ന് സമിതി പ്രസിഡന്റ്‌ എം. ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു.

"ആരോഗ്യകരമായ ഭക്ഷണം: എന്ത്, എങ്ങനെ?" എന്ന വിഷയത്തിൽ ഹൃദ്രോഗ വിദഗ്‌ധൻ ഡോക്ടർ ഗിരീഷ് നായർ വിശദീകരിച്ചു. ന്യൂ ഇറ ഹോസ്പിറ്റൽ ഡയറക്ടറും ന്യൂറോ സർജനുമായ ഡോക്ടർ. സുനിൽ കുട്ടി, ന്യൂറോളജിസ്റ്റ് മധുകർ നായിക്ക്, ഡോക്ടർ. അമിത് ടൻകി, സമിതി സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു. സമിതി കൌൺസിൽ അംഗങ്ങളായ ബാലൻ പണിക്കർ, ജയപ്രകാശ്, പ്രീത സുരേന്ദ്രൻ, ശശിധരൻ, വനിതാ വിഭാഗം കൺവീനർ ജയശ്രീ ശ്രീധരൻ, സെക്രട്ടറി സുജാത ശശിധരൻ, വത്സമ്മ വിശ്വനാഥൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com