മുംബൈ-മംഗളൂരു വന്ദേഭാരത് വരുന്നു

മുംബൈയില്‍ നിന്ന് 12 മണിക്കൂറിനുള്ളില്‍ മംഗലാപുരത്തെത്താം
Mumbai-Mangalore Vande Bharat is coming

വന്ദേഭാരത്

Updated on

മുംബൈ: മുംബൈയില്‍ നിന്ന് 12 മണിക്കൂര്‍ നേരം കൊണ്ട് ട്രെയിനില്‍ മംഗളൂരുവില്‍ എത്താനുള്ള വഴി തെളിയുന്നു. മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.

നിലവില്‍ യാത്രക്കാര്‍ കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ പാതയിലോടുന്നത്. 40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍ നിന്ന് ഗോവയിലെത്തുന്നുണ്ട്.

മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാര്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സര്‍വീസുകളും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റെയില്‍വെയുടെ തീരുമാനം. ഇതോടെ യാത്രക്കാര്‍ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ്പ്രതീക്ഷ.

മുംബൈയില്‍ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് നീക്കം

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവന്‍ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ്കരുതുന്നത്.മുംബൈ-ഗോവ പാത ജനപ്രീയ പാതയായി മാറുമെന്നായിരുന്നു വന്ദേഭാരത് പ്രഖ്യാപിക്കുന്ന വേളയില്‍ പ്രതീക്ഷിച്ചിരുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കാന്‍ എത്ര പേര്‍ തയാറാകുമെന്ന് ആശങ്കയും ഉണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com