മുംബൈ മേയര്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്

സമ്മര്‍ദ്ദം ശക്തമാക്കി സ്ഥാന മോഹികള്‍
Mumbai mayoral election on February 11

മുംബൈ മേയര്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 11ന്

Updated on

മുംബൈ : മുംബൈ മേയര്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 11-ന് നടക്കും. ആറുമുതല്‍ നാമനിര്‍ദേശപത്രിക നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും 11 ആണ്. മേയര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു വനിതയാകും. സംസ്ഥാനസര്‍ക്കാര്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് മേയര്‍സ്ഥാനം ഏതു വിഭാഗത്തില്‍നിന്നുള്ളതാണെന്ന് നിശ്ചയിക്കപ്പെട്ടത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി കൂടിക്കാഴ്ച നടത്താന്‍ സ്ഥാനാര്‍ഥികളും അവരുടെ അനുയായികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ബിജെപിക്കുള്ളില്‍ ചര്‍ച്ചകളില്‍ മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നത്. ഹര്‍ഷിത നര്‍വേക്കര്‍, റിതു തവ്‌ഡെ, ശീതള്‍ ഗംഭീര്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്. മുംബൈയിലെ ഒരു വിഭാഗം റിതുതവ്‌ഡെയെ ശക്തമായി പിന്തുണയ്ക്കുന്നു, അതേസമയം, നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ തന്‍റെ സഹോദരഭാര്യ ഹര്‍ഷിത നര്‍വേക്കറിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ശിവസേന ഉദ്ധവ് വിഭാഗം നേതാവും അവസാന നിമിഷം ബിജെപിക്ക് ഒപ്പം ചേരുകയും ചെയ്ത തേജസ്വി ഗോസാല്‍ക്കര്‍ക്കായും ചില മേഖലയില്‍ നിന്ന് സമ്മര്‍ദ്ധം ഉണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com