'ഭർത്താവിന് തുല്യ അവകാശമുണ്ട്, വീട്ടിൽ നിന്ന് പുറത്താക്കാൻ കഴിയില്ല': മുംബൈ മസ്ഗാവ് കോടതി

ഭർത്താവിന് തുല്യ നിയമപരമായ അവകാശമുണ്ടെന്ന് കണ്ടെത്തുകയും അതേസമയം അക്രമപ്രവർത്തനങ്ങളിലോ മറ്റോ ഏർപ്പെടരുതെന്നു വിലക്കുകയും ചെയ്തു.
'ഭർത്താവിന് തുല്യ അവകാശമുണ്ട്, വീട്ടിൽ നിന്ന് പുറത്താക്കാൻ കഴിയില്ല': മുംബൈ മസ്ഗാവ് കോടതി

മുംബൈ: ഗാർഹിക പീഡനം ആരോപിക്കപ്പെടുന്ന ഭർത്താവിനെ ഫ്ലാറ്റിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മുംബൈയിലെ മസ്ഗാവ് കോടതിയിൽ (Mumbai Mazgaon Court) ഭാര്യ ഹർജി നൽകിയതാണ് കേസിനാസ്പദമായ സംഭവം.പക്ഷേ ഇരുവരുടെയും ഒരുമിച്ച് സ്വന്തമായുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിർദ്ദേശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സെഷൻസ് കോടതി വിസമ്മതിച്ചു.

ഭർത്താവിന് തുല്യ നിയമപരമായ അവകാശമുണ്ടെന്ന് കണ്ടെത്തുകയും അതേസമയം അക്രമപ്രവർത്തനങ്ങളിലോ മറ്റോ ഏർപ്പെടരുതെന്നു വിലക്കുകയും ചെയ്തു. കേസിനാസ്പദമായ സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും മോശം പെരുമാറ്റത്തെത്തുടർന്ന് ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് രണ്ട് മക്കളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലായിരുന്നു ഭാര്യ താമസിച്ചിരുന്നത്. മാതാപിതാക്കളുടെ വീട്ടിൽ സ്ഥലപരിമിതി ഉണ്ടെന്നും തന്റെ പെൺമക്കളോടൊപ്പം താമസിക്കാൻ ഭർത്താവിനോട് ബൈക്കുള ഫ്ലാറ്റിൽ നിന്ന് പുറത്തുപോകാൻ കോടതി ഉത്തരവിടണമെന്നും പറഞ്ഞ് ഭാര്യ കോടതിയെ സമീപിച്ചിരുന്നു.

ഭവനവായ്പ ദമ്പതികൾ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുന്നതും കോടതി നിരീക്ഷിച്ചു.ഹർജിക്കാർക്കും അവരുടെ മക്കൾക്കും ബൈക്കുള ഫ്‌ളാറ്റിൽ താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഭർത്താവും മറ്റു കുടുംബങ്ങങ്ങളും അവരുടെ ആഗ്രഹം നിറവേറ്റണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുംബൈയിലെ മസ്ഗാവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു. പക്ഷേ ഭാര്യയും ഭർത്താവും ഒരുമിച്ച് വസ്തു വാങ്ങി എന്ന നിലയിൽ ഭർത്താവിന് തുല്യ അവകാശമുള്ളതിനാൽ അതിന്റെ ഉടമസ്ഥതയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്ന് കോടതി തുടർന്നു പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com