ദുര്യോധനവധം കഥകളിയുമായി മുളുണ്ട് കേരള സമാജം

കഴിഞ്ഞ വർഷം ജനുവരിയിൽ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം കലാശക്തി കുചേലവൃത്തം കഥകളി അവതരിപ്പിച്ചിരുന്നു
ദുര്യോധനവധം കഥകളിയുമായി മുളുണ്ട് കേരള സമാജം

മുംബൈ: മുളുണ്ട് കേരള സമാജം, മുളുണ്ട് ഭക്തസംഘം ടെംപിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ വീണ്ടും കഥകളി അവതരിപ്പിക്കുന്നു. ജൂൺ 29ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് മുളുണ്ട് ഭക്തസംഘം ടെംപിൾ ഹാളിൽ വെച്ചായിരിക്കും കലാമണ്ഡലം കലാശ്രീ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ദുര്യോധനവധം മേജർ സെറ്റ് കഥകളി അരങ്ങേറുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കം കലാശക്തി കുചേലവൃത്തം കഥകളി അവതരിപ്പിച്ചിരുന്നു. നിറഞ്ഞ സദസ്സിനുമുൻപിൽ,വിജയകരമായി നടത്തിയ ആ പരിപാടിക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുത്ത് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സമാജവും ഭക്തസംഘവും സംയുക്തമായി നടത്തുന്ന ദുര്യോധനവധം കഥകളി അരങ്ങേറാൻ പോകുന്നത്.

സമാജം തുടർച്ചയായി നടത്തിവരുന്ന വിവിധ തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെ കേരളത്തിന്റെ തനതായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൂടി ചെയ്യുക എന്ന ഉദ്ദേശിച്ചത്തോടെയാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്ന് സമാജം ഭാരവാഹികളായ സി. കെ. കെ. പൊതുവാൾ, ലക്ഷ്മി നാരായണൻ, രാജേന്ദ്രബാബു എന്നിവർ ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇടശേരി രാമചന്ദ്രനുമായി 9819002955 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com