മുംബൈ തെരുവിൽ 70-കാരി കൊല്ലപ്പെട്ട നിലയിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കുടുക്കി പൊലീസ്

3000 രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നതയി പൊലിസ് അറിയിച്ചു.
mumbai crime news
mumbai crime news

മുംബൈ: മുംബൈയിൽ വയോധികയെ തെരുവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ ചാർകോപ്പിലെ തെരുവിലാണ് വയോധികയായ അനുസൂയ സാവന്ത് (70) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 3000 രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നതയി പൊലിസ് അറിയിച്ചു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിന്തുടരുകയും മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു.

എഴുപതുകാരിയായ അനുസൂയ വിധവയായിരുന്നു. പ്രതിയായ മൻസൂർ ഷെയ്ഖ് (50) ആക്രി കച്ചവടം നടത്തുന്നയാളാണ്. കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കല്ലുകൊണ്ട് തലയ്ക്കു അടിച്ചു വീഴ്ത്തി പണവും വാച്ചും കവർന്നു അവിടെ നിന്നും 6 കിലോമീറ്ററോളം ദൂരം പ്രതി കടന്നുകളഞ്ഞിരുന്നു. കൊലപാതക കുറ്റത്തിന് ഐപിസി 302 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിന് മുമ്പും ചില മോഷണ കേസുകളിൽ പ്രതിയായതായി സംശയിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com