മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ശിവഗർജന, ശിവസംവാദ് പ്രചാരണങ്ങൾ മാർച്ച് 3 ന് അവസാനിക്കുന്നു

ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ, മുതിർന്ന ശിവസേനയും (യുബിടി) മഹിളാ അഘാഡി, യുവസേന എന്നിവയുൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമാകും.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ ശിവഗർജന, ശിവസംവാദ് പ്രചാരണങ്ങൾ മാർച്ച് 3 ന് അവസാനിക്കുന്നു

മുംബൈ: 4 ദിവസം മുമ്പ് ആരംഭിച്ച ശിവസേന (shivsena) (യുബിടി) വിഭാഗം നടത്തുന്ന ശിവഗർജന, ശിവസംവാദ് ബഹുജന പ്രചാരണങ്ങൾ മാർച്ച് 3 ന് അവസാനിക്കുന്നു.

പാർട്ടിയുടെ പേരും ചിഹ്നവും നഷ്‌ടപ്പെട്ട് ഒരാഴ്‌ചയ്‌ക്ക് ശേഷം, പ്രാദേശിക പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം ഉയർത്താൻ ഉദ്ധവ് താക്കറെയുടെ (uddhav thakre) നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ശനിയാഴ്ചയാണ്‌ മഹാരാഷ്ട്രയിൽ ഒരു ആഴ്ച നീളുന്ന "ശിവഗർജന", "ശിവസംവാദ്" യാത്രകൾ ആരംഭിച്ചത്. ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ, മുതിർന്ന ശിവസേനയും (യുബിടി) മഹിളാ അഘാഡി, യുവസേന എന്നിവയുൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമാകും.

കൂടാതെ മറ്റ് മുന്നണി സംഘടനകളും 35 ജില്ലകളിലുടെ കടന്നു പോകുന്ന ഈ പ്രചാരണ യാത്രയിൽ ഭാഗമാകും. ചെറിയ ഗ്രൂപ്പുകളായി വിവിധ സ്ഥലങ്ങളിൽ ആണ് പര്യടനം നടത്തുന്നത്. വളരെ നല്ല പ്രതികരണമാണ് പലയിടങ്ങളിലും ലഭിക്കുന്നതെന്ന്‌ ഒരു മുതിർന്ന നേതാവ് ഇന്നലെ വ്യക്തമാക്കി.

ഫെബ്രുവരി 27 ന് ബജറ്റ് സമ്മേളനം ആരംഭിചതിനാൽ, മഹാരാഷ്ട്ര നിയമസഭാംഗങ്ങൾ നിലവിൽ രണ്ട് പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നില്ല. അതേസമയം സേന (യുബിടി) എംപിമാർ പലരും പ്രചാരണത്തിന്റെ ഭാഗമാണ്, മുഖ്യ വക്താവ് സഞ്ജയ് റാവുത്തും മറ്റുള്ളവരും ഇതിനെ "2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം" എന്നാണ് വിശേഷിപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com