മുംബൈ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ മുംബൈ വിഭാഗത്തിന്‍റെ കണക്കുകൾ പ്രകാരം നഗരത്തിൽ ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മഴ വെറും 41.3 മില്ലീമീറ്ററാണ്. ഈ മാസം 1 മുതൽ 21 വരെയുള്ള കണക്കു പ്രകാരമാണിത്.
ഇതിനു മുമ്പ് 1972 ലാണ് ഓഗസ്റ്റ് മാസത്തിൽ മഴ ഇത്രയും കുറഞ്ഞതെന്ന് കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള സുഷമ നായർ മെട്രൊ വാർത്തയോടു പറഞ്ഞു.
1972 ഇൽ 108.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചതെന്നും, അടുത്ത ദിവസങ്ങളിലും മഴ ലഭിക്കാതിരുന്നാൽ ഓഗസ്റ്റിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷമായി 2023 മാറുമെന്നും അവർ കൂട്ടിച്ചേർത്തു.