

മുംബൈ:പുതുവത്സരത്തെ വരവേൽക്കാൻ നഗരം ഒരുങ്ങുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് (എസ്‌ആർപിഎഫ്), ക്വിക്ക് റെസ്‌പോൺസ് ടീമുകൾ (ക്യുആർടി) എന്നിവരുൾപ്പെടെ 15,000-ത്തിലധികം പോലീസുകാരെ മുംബൈയിൽ വിന്യസിക്കുമെന്ന് ഔദ്യോഗികമായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര ബാൻഡ്‌സ്‌റ്റാൻഡ്, ജുഹു, മാഡ്, മാർവ് ബീച്ചുകളിലും കൂടാതെ ഡിസംബർ 31 ന് ധാരാളം പേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 22 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ,45 അസിസ്റ്റന്റ് കമ്മീഷണർമാർ, 2,051 ഓഫീസർമാർ, 11,500 കോൺസ്റ്റബിൾമാർ എന്നിവരെ വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിക്കും.
ലോക്കൽ പോലീസിന് പുറമേ, എസ്ആർപിഎഫ്, ക്യുആർടികൾ, കലാപ നിയന്ത്രണ പോലീസ് (ആർസിപി), ഹോം ഗാർഡുകൾ എന്നിവരും അണിനിരക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം പുതുവത്സരതോടനുബന്ധിച്ചു ക്രമസമാധാന നില നിലനിർത്താൻ മുംബൈ പോലീസ് ജാഗ്രത യിൽ ആണെന്നും പ്രധാ റോഡുകളിലും പ്രധാന സ്ഥലങ്ങളിലും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.