ആശാ പ്രവർത്തകരെ ആദരിച്ചു

കഴിഞ്ഞ വർഷം വസായിൽ വച്ച് താലൂക്കിലെ മുഴുവൻ ആശാ പ്രവർത്തകരെയും ആദരിക്കുന്നതിനായി കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
ആശാ പ്രവർത്തകരെ ആദരിച്ചു
Updated on

മുംബൈ: വസായ് നിർമൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തകരെ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനുമായ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു.

പി എച്ച് സി യിലെ ഡോ. രുചിത ജാദവും മുപ്പതോളം ആശാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനും ഈ വിഷയം സർക്കാരിൽ എത്തിച്ച മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ചിത്ര വാഗിനും ആശാ പ്രവർത്തകർ നന്ദി പറഞ്ഞു. കഴിഞ്ഞ വർഷം വസായിൽ വച്ച് താലൂക്കിലെ മുഴുവൻ ആശാ പ്രവർത്തകരെയും ആദരിക്കുന്നതിനായി കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

ഈ സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന ചിത്ര വാഗിന് മുമ്പിൽ ആശാ പ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉത്തംകുമാർ അവതരിപ്പിച്ചിരുന്നു. അതിൽ പ്രധാന ആവശ്യം വേതന വർദ്ധനവ് ആയിരുന്നു. തുടർന്ന് ചിത്ര വാഗ് ഈ കാര്യങ്ങൾ ദേവേന്ദ്ര ഫട്നാവിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ തുടർന്നാണ് ആശാ പ്രവർത്തകരുടെ വേതനം മഹാരാഷ്ട്ര സർക്കാർ വർദ്ധിപ്പിച്ചത്. നിർമ്മൽ പി എച്ച്സിയിൽ നടന്ന പരിപാടിയിൽ ബി ജെ പി വസായ് വെസ്റ്റ് മണ്ഡലം അധ്യക്ഷൻ കപിൽ മാത്രെ, ബി ജെ പി കാംഗാർ അഘാടി ജില്ലാ കൺവീനർ സഞ്ജയ് സിംഗ്, ബി ജെ പി സോഷ്യൽ മീഡിയ ജില്ലാ സഹസംയോജകൻ വികാസ് ദേശ്പാണ്ഡെ എന്നിവരും പങ്കെടുത്തു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com