മുംബൈയിൽ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു

മുംബൈയിൽ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു

റായ്ഗഡ് : മുംബൈയിൽ മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബന്ധുക്കളെ തേടുന്നു. 3 വർഷമായി പൻവേൽ കാന്താകോളനിയിൽ താമസിച്ചു വന്നിരുന്ന മാത്യു തോമസ് (62) ആണ് ഇന്ന് രാവിലേ 11.30 ന് നിര്യാതനായത്. എന്നാൽ മാത്യു തോമസിന്‍റെ ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.അസുഖ ബാധിതനായ മാത്യു തോമസ് താമസിച്ചിരുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

അതേസമയം 'പൻവേലിൽ വരുന്നതിന് മുമ്പ് ചെമ്പൂരിൽ ആണ് താമസിച്ചിരുന്നതെന്നും മൃതശരീരം ഇപ്പോൾ പൻവേൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണെന്നും 'കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്‍റ് മനോജ് കുമാർ പറഞ്ഞു. മാത്യു തോമസിന്‍റെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9967317424, 9967327424,

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com