കെഎസ്‌യുഎന്നിന്‍റെ നേതൃത്വത്തിൽ ബാമൻ ഡോൺഗ്രി ജില്ലാ പരിഷത്ത് മറാത്തി മീഡിയം സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം പ്രവേശനോത്സവം

കെഎസ്‌യുഎന്നിന്‍റെ നേതൃത്വത്തിൽ ബാമൻ ഡോൺഗ്രി ജില്ലാ പരിഷത്ത് മറാത്തി മീഡിയം സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം പ്രവേശനോത്സവം

നവിമുംബൈ: ജൂൺ 15ന് അധ്യയന വർഷം ആരംഭിച്ചപ്പോൾ അധ്യാപകർക്കും മറ്റ് സ്‌കൂൾ ഭാരവാഹികൾക്കുമൊപ്പം കുട്ടികൾക്ക് സ്‌കൂൾ ബാഗ്, കുട, നോട്ട്ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയ പാഠനോപകരണങ്ങൾ സമ്മാനങ്ങളായി നൽകിയും മിഠായികൾ വിതരണം ചെയ്തും അവരോട് സംവദിച്ചും കുട്ടികൾക്ക് പ്രോത്സാഹനം നൽകിയുമാണ് പ്രവേശനോത്സവം സമാജം ഭാരവാഹികൾ ആഘോഷിച്ചത്.

സ്‌കൂൾ കമ്മിറ്റി ചെയർമാൻ സുഹാസ് മാത്രെ, വിദ്യാഭ്യാസ ഉപദേഷ്ടാവും മുതിർന്ന പത്ര പ്രവർത്തകനുമായ മാധവ് പാട്ടിൽ, വ്യവസായിയായ കൈലാസ് ഗോന്ധാലി, സ്‌കൂൾ കമ്മിറ്റി അംഗങ്ങളായ അങ്കിത് നായിക്, സുഭാഷ് നായിക്, ചന്ദ്രകാന്ത് മാത്രെ, സുഗന്ധ നായിക്, സ്‌കൂൾ പ്രിൻസിപ്പൽ സ്നേഹ പാട്ടീൽ തുടങ്ങിയവർക്കൊപ്പമാണ് സമാജം കുട്ടികൾക്കൊത്ത് പ്രവേശനോത്സവം ആഘോഷിച്ചത്.

സമാജം പ്രവർത്തകരായ മുഹമ്മദ് അലി, അനിൽപ്രകാശ്, മുകുന്ദൻ മാവേലിക്കര, സാൻജോയ് വർഗീസ്, സി കെ ശേഖർ, ദാസ് ഡേവിഡ് തുടങ്ങിയവർ സമാജത്തിന് വേണ്ടി സമ്മാനങ്ങൾ വിതരണം ചെയ്തു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ജില്ലാ പരിഷത്ത് സ്കുളിൽ പഠിക്കുന്നത്."ആദ്യമായാണ് ഒരു സംഘടന ഞങ്ങളുടെ കുട്ടികളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ ഞങ്ങളെ തേടി എത്തുന്നതെന്നും അതീവ സന്തോഷം പകരുന്ന ഒരു അനുഭവമാണിതെന്നും കുട്ടികൾക്ക് ഇത് വലിയ പ്രചോദനമാണെന്നും" മുതിർന്ന പത്രപ്രവർത്തകനായ മാധവ് പാട്ടിൽ പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റിന് വേണ്ടി തുൾസിറാം വർദേ സ്വാഗതം ആശംസിച്ചു. അതേസമയം സമാജം പ്രവേശനോത്സവം ആഘോഷിക്കുവാൻ എത്തിച്ചേർന്നതിൽ സ്‌കൂൾ ഭാരവാഹികളുടെയും കുട്ടികളുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു. വിദ്യാർത്ഥി കൾക്ക് ആശംസകൾ അർപ്പിച്ചു മടങ്ങുമ്പോൾ സംതൃപ്തിയാലും സന്തോഷത്താലും മനസ് നിറഞ്ഞുകവിയുകയായിരുന്നു വെന്ന് സമാജത്തിന് വേണ്ടി അനിൽ പ്രകാശ് പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.