സുരേഷ് വർമ്മയുടെ കഥാസമാഹാരം 'ലാൽ താംബെ'യെ കുറിച്ചുള്ള ചർച്ച നടന്നു

mumbai news
സുരേഷ് വർമ്മയുടെ കഥാസമാഹാരം 'ലാൽ താംബെ'യെ കുറിച്ചുള്ള ചർച്ച നടന്നു
Updated on

താനെ: പ്രവാസി സാഹിത്യത്തിനുള്ള ഈ വർഷത്തെ ഡോ.സുകുമാർ അഴിക്കോട് തത്വമസി പുരസ്ക്കാരത്തിന് അർഹമായ സുരേഷ് വർമ്മയുടെ ' ലാൽ താംബെ ' എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ചർച്ച ,കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യ സായാഹ്നത്തിൽ നടന്നു. അവാർഡ് ലഭിച്ച സമാജം അംഗംകൂടിയായ സുരേഷ് വർമ്മയെ സമാജം പ്രസിഡന്‍റ് രാധാകൃഷ്ണൻ നായരും ജനറൽ സെക്രട്ടറി രാജശേഖരൻ നായരും ചേർന്ന് ആദരിച്ചു.

കഥാകൃത്തിന്‍റെ വ്യത്യസ്തമായ രചനാശൈലിയെക്കുറിച്ച്‌ പുസ്‌തകം സദസ്സിനുമുന്നിൽ ആമുഖമായി അവതരിപ്പിച്ച എഴുത്തുകാരൻ ജോയ് ഗുരുവായൂർ വിവരിച്ചു.പുസ്തകത്തെ കുറിച്ചുള്ള അവലോകനം കവിയും പ്രഭാഷകനുമായ സന്തോഷ് പല്ലശ്ശന നടത്തി. ലാൽ താംബെ എന്ന കഥ വേദിയിൽ അമ്പിളി കൃഷ്ണകുമാർ വായിച്ചു.

രാധാകൃഷ്‌ണൻ നായർ ,രാജശേഖരൻ നായർ ,പി.എസ്.സുമേഷ്, ലേഖ.ഇ.ഹരീന്ദ്രനാഥ് ,ഗോപാലകൃഷ്ണൻ ചെമ്പൂർ ,അജിത് ശങ്കരൻ ,ഇപി വാസു ,പ്രേംലാൽ , എം.എസ് .പിള്ള തുടങ്ങിയവർ ദീർഘകാലമായി കലാസാംസ്‌കാരിക മേഖലയിൽ സുരേഷ്‌വർമ്മ നൽകുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്‍റെ രചനാവൈഭവത്തെക്കുറിച്ചും സംസാരിച്ചു. ആർ .നാരായണൻ കുട്ടി അവതാരകനായിരുന്നു. കലാവിഭാഗം സെക്രട്ടറി കെ.കെ .സുരേഷ്ബാബു നന്ദി പറഞ്ഞു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com