ബി.എസ്.എൻ.എൽ മുംബൈ സർക്കിൾ ഓഫീസ് ജീവനക്കാർ ഓണാഘോഷം നടത്തി

250 ഓളം ജീവനക്കാർ ഓണാഘോഷത്തിൽ പങ്കാളികളായി .
ബി.എസ്.എൻ.എൽ മുംബൈ സർക്കിൾ ഓഫീസ് ജീവനക്കാർ ഓണാഘോഷം നടത്തി

മുംബൈ: ബി എസ് എൻ എൽ മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫിസ്, കോർ നെറ്റ് വർക്ക് സംസ്ഥാന മേധാവിയുടെ ഓഫീസ് ,പി & ടി ഓഡിറ്റ് എന്നീ ഓഫീസുകളിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ സംയുക്തമായി ഓണാഘോഷം നടത്തി. ഓണാഘോഷത്തിന്‍റെ ഉദ്ഘാടനം ചീഫ് ജനറൽ മാനേജർ രോഹിത് ശർമ്മ , സി എൻ ടി എക്സ് ചീഫ് ജനറൽ മാനേജർ പ്രശാന്ത് പാട്ടീൽ , ഡിപ്പാർട്ടുമെന്‍റ് ടെലികോം , മുംബയ് , ഗോവ മേധാവി വിഭ ഗോയൽ മിശ്ര , BSNLEU മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗണേഷ് ഹിങ്കേ എന്നിവർ ചേർന്നു അത്ത പൂക്കളത്തിൽ നില വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

250 ഓളം ജീവനക്കാർ ഓണാഘോഷത്തിൽ പങ്കാളികളായി . ടെലികോം വർക്കിംഗ് വുമൺസ് ഓർഗനൈസേഷൻ ( TWWO ) പ്രസിഡന്‍റ് അർച്ചന ശർമ്മ, TWWO വൈസ് പ്രസിഡന്‍റ് റിത്ത പാട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മറീന ജോർജ് പി.ജി.എം. ( ഫിനാൻസ് ) BSNL ബാംഗ്ലൂർ , സുനിൽകുമാർ , പി.ജി.എം. ( ഐ.എ. ) BSNL കോർപ്പറേറ്റ് ഓഫീസ് , ന്യൂ ഡൽഹി എന്നിവർ മുഖ്യാതിഥികളായി . സർക്കിൾ ഓഫീസിലെ മുഴുവൻ മലയാളികളും ഇതര ഭാഷ ജീവനക്കാരും ഓഫീസർമാരും തനി കേരളീയ വേഷത്തിൽ ചടങ്ങിനു എത്തിയത് കൗതുക കാഴ്ചയായി മാറി. ജീവനക്കാർ ഒരുക്കിയ അത്തപ്പൂക്കളം നയന മനോഹരമായിരുന്നു.

ചെണ്ട മേളം, തിരുവാതിര,വഞ്ചിപ്പാട്ട്, ഓണപ്പാട്ടുകൾ എന്നിവ ജീവനക്കാരും ഓഫീസർമാരും അവതരിപ്പിച്ചു. ഉച്ചയോടു കൂടി വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു.ഓണാഘോഷ പരിപാടികൾക്ക് കമ്മിറ്റിയംഗങ്ങളായ ജ്യോതി എസ് മേനോൻ, വിജി നായർ,അനിത രാധാകൃഷ്ണൻ ,ഹേമ രാം കുമാർ ,സവിത ഗോപാലകൃഷ്ണൻ , സിനി ഔസേഫ്, സുധ നായർ, ഷീല നായർ, റസീല , സുമ ജോഗാഡിയ , സിന്ധു, ദീപ്തി , സ്മേര എന്നിവർ നേതൃത്വം നൽകി. പ്രോഗ്രം കമ്മിറ്റി കൺവീനർ വി. പി. ശിവകുമാർ , കമ്മിറ്റിയംഗങ്ങളായ സതീഷ് എസ് പിള്ള, ശശികുമാർ നായർ എന്നിവർ ചടങ്ങിന്‍റെ മേൽനോട്ടം വഹിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com