കേരള സമാജം സാംഗ്ലിയുടെ വാർഷിക യോഗവും ഓണാഘോഷവും നടന്നു

കേരള സമാജം സാംഗ്ലിയുടെ വാർഷിക യോഗവും ഓണാഘോഷവും നടന്നു
Updated on

മഹാരാഷ്ട്ര: കേരള സമാജം സാംഗ്ലിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും സാംഗ്ലിയിലെ ഡി എം ഏ ഹാളിൽ വച്ച് ഞായറാഴ്ച്ച സമാജം പ്രസിഡന്‍റ് ഡോ മധുകുമാർ നായരുടെ അധ്യക്ഷതയിൽ നടന്നു. ഫെയ്മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി പി പി അശോകൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ഫെയ്മ മഹാരാഷ്ട്ര നടത്തുന്ന പ്രവർത്തനങ്ങളും ഉദ്ദേശ ലക്ഷ്യങ്ങളും വളരെ വിശദമായി തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഡോ. പ്രഭാകരൻ ഫാ.ജോഷി മൈക്കിൾ പ്രസാദ് നായർ എന്നിവർ വർത്തമാനകാലത്ത് പ്രവാസികളുടെ ഓണവും ഇത്തരം കൂട്ടായ്മയുടെ ആവശ്യകതകളെക്കുറിച്ചും തങ്ങളുടെ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്ററായ സുരേഷ് കുമാർ ടി.ജി നോർക്കയും പ്രവാസി മലയാളികൾക്ക് കേരള സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങളെ കുറിച്ചും സംസാരിക്കുകയുണ്ടായി.

സമാജം ജോയിൻ്റ് സെക്രട്ടറി സജീവൻ എൻ വി സ്വാഗത പ്രസംഗവും സമാജം സെക്രട്ടറി ഷൈജു വി എ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമാജത്തിന്‍റെ മറ്റ് ഭാരവാഹികളായ മുജീബ് റഹ്മാൻ പുരുഷോത്തമൻ പി.ടി സന്തോഷ് മേനോൻ ഷോണി അക്കര എന്നിവർ സംസാരിച്ചു. സമാജം അംഗങ്ങളും അവരുടെ കുട്ടികളും വിവിധ കലാവിരുന്നും പരിപാടിയുടെ നിറം കൂട്ടി. തുടർന്ന് സമാജത്തിന്‍റെ മുതിർന്ന അംഗം പ്രസാദ് നായരുടെ നേത്യത്വത്തിൽ സമാജം അംഗങ്ങൾ ഒരുക്കിയ ഓണസദ്യയും ചടങ്ങിൽ മറ്റൊരു പ്രത്യകത ആയിരുന്നു. ജോൺസൺ കെ. വി ഫെയ്മ സെക്രട്ടറിക്ക് ഉപഹാരം സമ്മാനിച്ചു. വിജയൻ ടി രാജൻ കെ പുതുശ്ശേരി അർഷദ് കെ.പി എന്നിവരുടെ മേൽ നോട്ടത്തിൽ പരിപാടികൾ നിയന്ത്രിച്ചു സമാജം ട്രഷറർ ദേവദാസ് വി.എം എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com