നവിമുംബൈ: മുൻ വർഷങ്ങളിലെ പോലെ, ഈ വർഷവും മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഖാർഘറിൽ ഉള്ള ഭാർഗവി ശങ്കർ ലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. രാവിലെ 10 മണി മുതൽ 12.30 വരെ യാണ് ആഘോഷ പരിപാടികൾ നടന്നത്. മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷൻ, കുടുംബാംഗങ്ങൾ ചേർന്ന് ഭാർഗവി ശങ്കർ ലേ അന്തേവാസികൾക്കൊപ്പം വിപുലമായ ഓണസദ്യയും, അത്ത പൂക്കളവും ഒരുക്കിയാണ് ഓണം അംഘോഷിച്ചത് കൂട്ടായ്മയുടെ പ്രസിഡന്‍റ് ജയപ്രകാശ് നായർ, സെക്രട്ടറി വെൺമണി രാമകൃഷ്ണൻ, ട്രഷറർ വൈക്കം ഹരിഹരൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.ചടങ്ങിൽ ഭാർഗവി ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ മധുസൂദനൻ ആചാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.