മുംബൈ: ബോറിവലി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സമാജം വനിതാ വേദി, FAIMA വനിതാ വേദിയുടെ സഹകരണത്തോടെ ബോറിവലിയിൽ ഓണചന്താ ആരംഭിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 7മണി വരെ സമാജം സ്കൂൾ അങ്കണത്തിൽ പ്രവത്തനം ആരംഭിച്ച ഓണചന്ത സമാജം പ്രസിഡണ്ട് ശ്രീരാജ് നായർ ഉൽഘാടനം ചെയ്തു. പല കമ്പനികളുടെയും ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
പഴം, പച്ചക്കറി, മിൽമ, കുടുംബശ്രീ, എംഎസ്‌എംഇ, നാടൻസാരിയും മറ്റ് കൈത്തറി ഉൽപ്പന്നങ്ങളും ആയുർവേദ ഉത്പന്നങ്ങളും ഓണച്ചന്തയിൽ ലഭ്യമാകും. ജൈവ പച്ചക്കറിക്ക് പ്രത്യേക സ്‌റ്റാൾ ഉണ്ടാകും. നെയ്യ്, തേൻ, കറി മസാലകൾ, മറ്റ് ബ്രാൻഡഡ് ഭക്ഷ്യഉൽപ്പന്നങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ലഭ്യമാണ്. ലഘു ഭക്ഷണം - കപ്പ മീൻകറി പെറോട്ട ചെറു കടികൾ മുതലായവയുടെ സ്റ്റാളും സജീകരിച്ചിട്ടുണ്ട്. ഉൽഘാടന ദിവസം തന്നെ ചന്തയിൽ നല്ല തിരക്കാണ് അനുഭപ്പെട്ടത്. മലയാളികൾക്ക് ഈ സംരഭം സഹായമായിരിക്കുമെന്നും സംഘടകർ പറഞ്ഞു.