തെലങ്കാനയില്‍ വാഹനാപകടം: മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കൊല്ലപ്പെട്ടു

മുംബൈ പോര്‍ട്ട് സോണ്‍ ഡിസിപി ആയിരുന്ന അദ്ദേഹം മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശ്രദ്ധ പിടിച്ച് പറ്റിയ ആളാണ്
Mumbai Police Deputy Commissioner killed in road accident in Telangana

ഡോ. സുധാകര പഠാരെ

Updated on

മുംബൈ: തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. സുധാകര പഠാരെ മരിച്ചു. മുംബൈ പോര്‍ട്ട് സോണ്‍ ഡിസിപി ആയിരുന്ന അദ്ദേഹം മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശ്രദ്ധ പിടിച്ച് പറ്റിയ ആളാണ്.

അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്ന ബന്ധുവും മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇനോവയും മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഡോ. പഠാരെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com