
തഹാവൂർ റാണ
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് മൊഴി നല്‍കി തഹാവൂര്‍ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് റാണ മൊഴി നല്‍കിയത്.
എട്ടു മണിക്കൂറോളം റാണയെ ചോദ്യം ചെയ്തു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ഡല്‍ഹിയിലും കേരളത്തിലും സന്ദര്‍ശനം നടത്തിയതെന്നാണ് മൊഴി.
താന്‍ സന്ദര്‍ശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. ഇതിന്‍റെ പശ്ചാത്തലത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.