24 മണിക്കൂറിനുള്ളില്‍ 100 സൈബര്‍ കേസുകള്‍ തെളിയിച്ച് മുംബൈ പൊലീസ്

1.49 കോടി രൂപ പിടിച്ചെടുത്തു
Mumbai Police solves 100 cyber cases in 24 hours

24 മണിക്കൂറിനുള്ളില്‍ 100 സൈബര്‍ കേസുകള്‍ തെളിയിച്ച് മുംബൈ പൊലീസ്

Updated on

മുംബൈ: സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം തെളിയിച്ച് മുംബൈ പൊലീസ്. ഹെല്‍പ് നന്പറായ 1930 വഴി റിപ്പോര്‍ട്ടുചെയ്യപ്പെട്ട 110 പരാതികളില്‍ നൂറ് എണ്ണവും 24 മണിക്കൂറിനുള്ളില്‍ തെളിയിച്ചു. 1.49 കോടി രൂപ പിടിച്ചെടുത്തു.

നിക്ഷേപത്തട്ടിപ്പ്, ഓഹരിത്തട്ടിപ്പ്, മുംബൈയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവയുള്‍പ്പെടെ വിവിധ തട്ടിപ്പുകളെക്കുറിച്ച് സൈബര്‍ ഹെല്‍പ്പ് ലൈനിന് വെള്ളിയാഴ്ച 110 പരാതികളാണ് ലഭിച്ചത്.

ഓരോ കേസിലും ക്രൈംബ്രാഞ്ച് വേഗത്തില്‍ പ്രവര്‍ത്തിക്കുകയും പണംകൈമാറുന്നത് തടയാന്‍ അനുബന്ധബാങ്കുമായി ബന്ധപ്പെടുകയും ചെയ്തതായും പൊലിസ് പറഞ്ഞു.

സൈബര്‍ തട്ടിപ്പിന് ഇരയായാൽ ആളുകള്‍ ഉടന്‍തന്നെ 1930 ഹെല്‍പ്പ്ലൈനില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com