ഹരിവരാസനം ശതാബ്ദി ആഘോഷത്തിനൊരുങ്ങി മുംബൈ

ഹരിവരാസനം ശതാബ്ദി ആഘോഷത്തിനൊരുങ്ങി മുംബൈ

3000 പേർ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമമാണ് ആഘോഷത്തിന്‍റെ മുഖ്യ ആകർഷണം

മുംബൈ: ഹരിവരാസനം ശതാബ്ദി ആഘോഷത്തിനൊരുങ്ങി മുംബൈ നഗരം. ശബരിമല അയ്യപ്പ സേവാ സമാജം (SASS) കൊങ്കൺ മേഖലയുടെ നേതൃത്വത്തിലാണ് മുംബൈയിൽ ഹരി വരാസനം ശതാബ്ദി ആഘോഷിക്കുന്നത്. മുംബൈ മാട്ടുങ്കയിലെ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിൽ 3000 പേർ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമമാണ് ആഘോഷത്തിന്‍റെ മുഖ്യ ആകർഷണം.

പ്രശസ്ത ഗായകൻ വീരമണി രാജുവിനോടൊപ്പം രാജ്യത്തെ കലാ സാംസ്കാരിക നായകരും കേന്ദ്ര സംസ്ഥാന ഭരണ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ആഘോഷം ജൂലൈ 8 ന് നടത്താൻ പ്രകാശ് ജി. പൈ (SASS നാഷണൽ ട്രസ്റ്റി & നാഷണൽ ട്രഷറർ) , മുരുകൻ ശെൽവൻ ( SASS പശ്ചിമ മേഖലാ അദ്ധ്യക്ഷൻ )ഗിരീഷ് നായർ (SASS കൊങ്കൺ മേഖലാ ജന. സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഗിരീഷ് നായർ 9820917436

(SASS ജന.സെക്രട്ടറി. കൊങ്കൺ മേഖല )

സുന്ദർലിംഗം നാടാർ 9043200456

(SASS പബ്ലിക് റിലേഷൻ സെക്രട്ടറി, കൊങ്കൺ മേഖല )

ശ്രീകുമാർ ജി. മാവേലിക്കര.

7710005244

( ഹരിവരാസനം ശതാബ്ദി മീഡിയ കോ-ഓർഡിനേറ്റർ)

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com