മുംബൈയിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ നടപടി

ദാദർ, താനെ സ്‌റ്റേഷനുകൾ വഴി പ്രതിദിനം എട്ടു ലക്ഷം മുതൽ പത്ത് ലക്ഷം യാത്രക്കാർ വരെയാണ് വന്നുപോകുന്നത്.
മുംബൈയിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ നടപടി

മുംബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ റെയിൽവേ സ്റ്റേഷനുകളായ ദാദർ, താനെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ സെൻട്രൽ റെയിൽവേ നടപടികൾ ആരംഭിച്ചു. ഇതോടെ റെയിൽവേ യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ് ഫലം കാണുന്നത്. വിവിധ പാസഞ്ചർ അസോസിയേഷനുകൾ ജനുവരി 28 ന് ദാദറും താനെയും ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകൾ പരിശോധിച്ച സെൻട്രൽ റെയിൽവേയുടെ തലവൻ ആർ.കെ. യാദവിനെ സന്ദർശിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി.

ദാദർ, താനെ സ്‌റ്റേഷനുകൾ പ്രതിദിനം 8-10 ലക്ഷം യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്. തിരക്ക് ലഘൂകരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും, പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതും റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ സമയ നിഷ്ഠ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

''ദാദറിൽ, 10-11 പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള മെറ്റൽ ഫെൻസിങ് നീക്കം ചെയ്യും, താനെയിലെ 5-6 പ്ലാറ്റ്‌ഫോമുകൾ വീതികൂട്ടും. ഈ രണ്ട് ജോലികളും മേയ് അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു”, സെൻട്രൽ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ദാദറിൽ, യാത്രക്കാർക്ക് ഇരു വശത്തു കൂടിയും കയറാനും ഇറങ്ങാനും കഴിയുന്ന സൗകര്യം ഒരുക്കുന്നതും പരിഗണനയിലാണ്. കൂടാതെ ഭക്ഷണശാലകൾ, ബെഞ്ചുകൾ തുടങ്ങിയ തടസങ്ങളും മാറ്റാൻ റയിൽവേ ആലോചിക്കുന്നു. ദാദറിൽ നിന്ന് താനെയിലേക്കും കല്യാണിലേക്കും പോകുന്ന ഫാസ്റ്റ് ലെയിനിൽ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകൾ ആരംഭിക്കുന്നതിനും ആലോചനയുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.