മുംബൈയിൽ കാലവർഷത്തിനായി ഇനിയും കാത്തിരിക്കണം

മൺസൂണിന് മുമ്പ് ലഭിക്കാറുള്ള മഴ 2 ദിവസത്തിനുള്ളിൽ പെയ്തേക്കാം.
മുംബൈയിൽ കാലവർഷത്തിനായി ഇനിയും കാത്തിരിക്കണം
Updated on

മുംബൈ: നഗരത്തിൽ കാലവർഷം ആരംഭിക്കാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് കാലാവസ്ഥാ വിഭാഗം. എന്നാൽ മൺസൂണിന് മുമ്പ് ലഭിക്കാറുള്ള മഴ 2 ദിവസത്തിനുള്ളിൽ പെയ്തേക്കാമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

മഹാരാഷ്ട്രയിൽ കാലവർഷത്തിന്‍റെ വരവ് കണക്കിലെടുത്ത്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്‍റെ ഗതി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ കർണാടകയുടെ ചില ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലേക്കുള്ള മൺസൂണിന്‍റെ പുരോഗതി ഇനിയും നിർണ്ണയിക്കപ്പെട്ടിട്ടില്ല എന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അതേസമയം,ബിപാർജോയ് ചുഴലിക്കാറ്റിനെ നേരിടാൻ എൻഡിആർഎഎഫ് സജ്ജമായി. മുൻകരുതൽ നടപടിയായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) 2 അധിക ടീമുകളെ മുംബൈയിൽ വിന്യസിച്ചതായി തിങ്കളാഴ്ച അധികൃതർ അറിയിച്ചു. എൻ‌ഡി‌ആർ‌എഫ് ടീമുകൾ, ഇതിനകം മെട്രോപോളിസിൽ വിന്യസിച്ചിട്ടുള്ള 3 ടീമുകൾക്ക് പുറമേ, യഥാക്രമം പടിഞ്ഞാറൻ, കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ അന്ധേരി, കഞ്ജൂർമാർഗ് പ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com