മുംബൈയിൽ പോത്തിന്റെ പുറത്ത് യമരാജന്റെ വേഷത്തിലെത്തി നാമനിർദേശ പത്രിക നൽകി സ്ഥാനാർഥി

യാതൃശ്ചികമായി യമരാജന്റെ വേഷം ധരിച്ച് പോത്തിന്റെ പുറത്തെത്തിയ ഗെയ്ക്‍വാദിനെ കണ്ട ആളുകൾ ഫോട്ടോ എടുക്കലും കയ്യടികളുമായി തടിച്ചുകൂടി
മുംബൈയിൽ പോത്തിന്റെ പുറത്ത് യമരാജന്റെ വേഷത്തിലെത്തി നാമനിർദേശ പത്രിക നൽകി സ്ഥാനാർഥി

മുംബൈ: നാമനിർദേശ പത്രിക നൽകാൻ പോത്തിന്റെ പുറത്ത് യമരാജന്റെ വേഷത്തിലെത്തി സ്വത​ന്ത്രസ്ഥാനാർഥി. മഹാരാഷ്ട്രയിലെ മാധ ലോക്സഭ മണ്ഡലത്തിലെ രാം ഗെയ്ക്‍വാദാണ് വ്യത്യസ്തനായി കലക്ടറേറ്റിലെത്തിയത്.

രാജ്യത്തെ അഴിമതി അവസാനിപ്പിക്കാനും മറാത്ത ക്വാട്ട ഉറപ്പാക്കാനും രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് താൻ യമരാജന്റെ വേഷം ധരിച്ചെത്തിയതെന്ന് രാം ഗെയ്ക്‍വാദ് മാധ്യമങ്ങളോട് പറഞ്ഞു. കറുത്ത നിറത്തിലുള്ള ധോത്തിയും തിളങ്ങുന്ന ശിരോവസ്​ത്രവുമായിരുന്നു ഗെയ്ക്‍വാദിന്റെ വേഷം. യാതൃശ്ചികമായി യമരാജന്റെ വേഷം ധരിച്ച് പോത്തിന്റെ പുറത്തെത്തിയ ഗെയ്ക്‍വാദിനെ കണ്ട ആളുകൾ ഫോട്ടോ എടുക്കലും കയ്യടികളുമായി തടിച്ചുകൂടി. പക്ഷെ മറ്റു ചിലർ ഇത് ചീപ്പ് പബ്ളിസിറ്റിക്കു വേണ്ടിയാണെന്നും അപിപ്രയപെട്ടു.

നാമ നിർദ്ദേശ പത്രിക ശരിവച്ചാൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി രഞ്ജിത് സിൻ നായിക് നിംബാൽകർ, എൻ.സി.പിയുടെ ധൈര്യശീൽ മൊഹിതേ പാട്ടീൽ എന്നിവരായിരിക്കും ഗെയ്ക്‍വാദിന്റെ എതിർ സ്ഥാനാർഥികൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com