
മുംബൈ: മുംബൈ സാഹിത്യ വേദിയുടെ ആഗസ്റ്റ് മാസ ചർച്ച മാട്ടുംഗ കേരള ഭവനില്‍ നടന്നു. മധു നമ്പ്യാര്‍ പതിനൊന്നു കവിതകള്‍ അവതരിപ്പിച്ചു . ഇന്ത്യാ ടുഡേ യുടെ മാനേജിങ് എഡിറ്റർ എം. ജി. അരുൺ അദ്ധ്യക്ഷത വഹിക്കുകയും “റുഷ്ടി യുടെ വിക്ടറി സിറ്റി ചരിത്രവും ഭാവനയും " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയും ചെയ്തു.
വിജയ നഗര സാമ്രാജ്യവും കൃഷ്ണ ദേവരായരും ഒക്കെ പ്രസംഗത്തിൽ വിഷയമായി. ചരിത്രത്തോടൊപ്പം വേര്‍തിരിച്ച് മാറ്റാന്‍ ആവാത്ത വണ്ണം ഭാവനയും കൂടി ചേരുന്ന മനോഹര ശില്‍പ്പം ആണ് റുഷ്ദി എഴുതിയ “ വിക്ടറി സിറ്റി “ എന്നു നോവലിലെ വിവിധ ഭാഗങ്ങള്‍ ഉദാഹരിച്ചു കൊണ്ട് എം.ജി. അരുണ്‍ പറഞ്ഞു . പ്രണയവും ഫാന്‍റസിയും , മിത്തും ലിംഗ സമത്വത്തിന്‍റെയും കഥ പറയുന്ന നോവല്‍ ഓര്‍മ്മകളും പ്രവര്‍ത്തികളും മാത്രം അല്ല മറവിയും കൂടി ചേരുമ്പോള്‍ ആണ് ചരിത്രം ഉണ്ടാവുന്നത് , എന്നു സമര്‍ഥിക്കുന്നു .
ചര്‍ച്ചകള്‍ ഉദ്ഘാടനം ചെയ്തത് കെ. രാജൻ ആണ്. എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള, കെ. വി.സത്യനാഥ് , എസ്സ്.ഹരിലാൽ,മനോജ് മുണ്ടയാട്ട്, കളത്തൂർ വിനയൻ, സി.എച്ച്.ഗോപാലകൃഷ്ണൻ, പി. ഡി. ബാബു , വിക്രമൻ പി. എന്‍ . , ടി. കെ. മുരളീധരൻ, ലേഖ, പി. വിശ്വനാഥൻ, എം. ജി. അരുൺ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് അവതരിപ്പിച്ച 11കവിതകൾ വിലയിരുത്തി സംസാരിച്ചു. മധു നമ്പ്യാർ മറുപടിയും കൺവീനർ പി. വിശ്വനാഥൻ നന്ദിയും രേഖപ്പെടുത്തി.