എസ്.എൻ.ഡി.പി യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു

എസ്.എൻ.ഡി.പി യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
Updated on

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ 96 ആംമത് മഹാസമാധി വനിതാ സംഘം യുണിയൻ സെകട്ടറി ശോഭന വാസുദേവന്‍റെ നേത്യത്വത്തിൽ പൂജയും പ്രാർത്ഥനയോടെയും ആചരിച്ചു. യൂണിയനിൽപെട്ട അന്‍റോപ് ഹിൽ, സാകിനാക്ക, ഡോംബിവലി, രസായനി-മോഹോപ്പാട, അംബർനാഥ്, കല്യാൺ വെസ്റ്റ്, കല്യാൺ ഈസ്റ്റ വസായ് നല്ലസോപ്പാറ,

ഭയന്ദർ,മീരറോഡ്,ബോറിവലി-കന്ദിവലി,മലാഡ്-മൽവാണി,മലാഡ്ഗോരേഗാവ്,ഐരോളി,ഭാണ്ഡൂപ്,കാമോത്തേ,സി.ബി.ഡി.ബേലാപ്പൂർ,നെരൂൾ,പൻവേൽ,വാശി,ചെമ്പൂർ കോളനി,ഉല്ലാസ് നഗർ എന്നി ശാഖായോഗങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് ഗുരുവിന്‍റെ മഹാസമാധി ദിനാചരണം നടന്നത്. പല ശാഖകളിലും ഗുരുഭാഗവത പാരായണം,ഗുരുപുഷ്പാഞ്ജലി,സമാധി ഗാനം ആലാപനം, പ്രഭാഷണം എന്നിവയ്‌ക്കൊപ്പം മഹാപ്രസാദമായി കഞ്ഞി വിതരണവും നടത്തപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com