ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ബ്രഹ്മകലശം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ പൂർത്തിയായി

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു.
ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ ബ്രഹ്മകലശം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ പൂർത്തിയായി

താനെ: പ്രൗഢ ഗംഭീരമായ അനുഷ്ഠാന ചടങ്ങുകളോടെ ബദ്‌ലാപ്പൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ബ്രഹ്മകലശം ഇന്നലെ ആറാടി .ബ്രഹ്മശ്രീ അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 15-ഓളം വരുന്ന പരികർമികൾ കലശ ചടങ്ങുകളിൽ പങ്കെടുത്തു.

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു. കാലത്തു മഹാഗണപതി ഹോമത്തോട് കൂടി തുടങ്ങിയ ചടങ്ങുകൾ ബ്രഹ്മകലശം , പരികലശം എന്നിവ ശ്രീ അയ്യപ്പന് ആറാടി , താഴികക്കുടങ്ങളുടെ അഭിഷേകത്തോട് കൂടി പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് വിരാമമായി.

എല്ലാ ദിവസവും രാവിലെ 5.30 മുതൽ 8.30 വരെയും , വൈകീട്ട് 5.30 മുതൽ 8.00 വരെയും ക്ഷേത്രത്തിൽ ഭക്തജങ്ങൾക്കു ദർശനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രേംകുമാർ നായർ 9223903248; അച്യുതൻ കുട്ടി മേനോൻ 9765846288; പ്രേമൻ പിള്ള 93206 83132; അഭിലാഷ് രാജൻ 9920795964

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com