3 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മുംബൈയിൽ ട്രാൻസ്‌ജെൻഡറിന് വധശിക്ഷ

2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം
Mumbai Transgender sentenced to death for rape murder of 3 month old baby
Mumbai Transgender sentenced to death for rape murder of 3 month old baby
Updated on

മുംബൈ: 3 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാൻസ്‌ജെൻഡറിന് വധശിക്ഷ. പോക്‌സോ കേസ് പരിഗണിക്കുന്ന പ്രത്യേക ജഡ്ജി അദിതി കദമിന്‍റേതാണ് വിധി. അതേസമയം, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ കൂട്ടുപ്രതിയെ വെറുതെ വിട്ടു.‌

മുംബൈയിൽ 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 24 കാരനായ പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ കുറ്റകൃത്യം ചെയ്യാൻ പദ്ധതിയിടുക‌യും തെളിവ് നശിപ്പിക്കാൻ മൃതദേഹം ചതുപ്പുനിലത്ത് കുഴിച്ചിട്ടതായും കോടതി കണ്ടെത്തി. കുഞ്ഞിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ അങ്ങേയറ്റം ക്രൂരത തെളിയിക്കുന്നതാണെന്ന് കോടതി പരാമർശിച്ചു.

logo
Metro Vaartha
www.metrovaartha.com