വനിതാ ദിനത്തിൽ വനിതാ ഡോക്ടർ, നഴ്സുമാർ എന്നിവർക്ക് നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആദരവ്

ആജീവനാന്ത മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള താൽപര്യവും, നോർക്ക റജിസ്റ്റ്രേഷൻ, പെൻഷൻ പദ്ധതി എന്നിവയിൽ അംഗമാകാനുള്ള താൽപര്യവും അവർ പ്രകടിപ്പിച്ചു.
വനിതാ ദിനത്തിൽ വനിതാ ഡോക്ടർ, നഴ്സുമാർ എന്നിവർക്ക് നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആദരവ്

നാസിക്: നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫീസിൽ വെച്ച് ഇന്നലെ (മാർച്ച് 8) വൈകുന്നേരം, ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി, കോവിഡ് കാലത്ത് രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ നാസിക്കിലെ മലയാളി വനിതാ നഴ്സുമാരേയും, ഡോക്ടർമാരേയും ആദരിച്ചു. ഡോക്ടർ സ്മിത നായർ, ഡോക്ടർ കൃപാ ആന്റണി മേനോൻ, ഡോക്ടർ ആര്യ ഉണ്ണികൃഷ്ണൻ പിള്ള, സിവിൽ ഹോസ്പിറ്റലിലെ സീനിയർ നഴ്സ് ആയ ശ്രീലേഖ നായർ, അഡ്വക്കേറ്റ് സുനിത കുമാരി എന്നിവർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

മലയാളി നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ള എല്ലാവർക്കും നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.

പരിപാടിയിൽ പങ്കെടുത്ത നാസിക്കിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഏകദേശം അമ്പതോളം വനിതകൾ നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ സന്തോഷം പങ്കുവെക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങളിൽ എൻ.എം.സി.എ.ക്കൊപ്പം കൈകോർക്കുവാനുള്ള തങ്ങളുടെ സന്നദ്ധത പ്രവർത്തകരെ അറിയിക്കുകയും ചെയ്തു.

ആജീവനാന്ത മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള താൽപര്യവും, നോർക്ക റജിസ്റ്റ്രേഷൻ, പെൻഷൻ പദ്ധതി എന്നിവയിൽ അംഗമാകാനുള്ള താൽപര്യവും അവർ പ്രകടിപ്പിച്ചു. മുഖ്യാതിഥികൾ, മറ്റ് നഴ്സിംഗ് സ്റ്റാഫിന്റെ ജോലി സാഹചര്യങ്ങളും മറ്റും ചർച്ചകൾക്കിടയിൽ ചോദിച്ചു മനസിലാക്കി. ഏത് സാഹചര്യത്തിലും വേണ്ട സഹായ സഹകരണങ്ങൾ എൻ.എം.സി.എ.യുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എൻ.എം.സി.എ. വാഗ്ദാനം നൽകുകയും ചെയ്തു.

എൻ.എം.സി.എ. യുവജന വിഭാഗം സെക്രട്ടറി ശ്രീമതി സോനു ജോർജ്ജ് ആയിരുന്നു വനിതാ ദിന പരിപാടികളുടെ അവതാരിക. വനിതാ ദിന പരിപാടികളുടെ കോർഡിനേറ്റർമാരായ വിശ്വൻ പിള്ള, ശിവൻ സദാശിവൻ എന്നിവരോടൊപ്പം മറ്റ് എല്ലാ കമ്മറ്റി അംഗങ്ങളും ചേർന്ന് നടത്തിയ ശ്രമം പരിപാടി വൻവിജയമാക്കാൻ സഹായകരമായി. എൻ.എം.സി.എ. പ്രസിഡന്റ് ഗോഗുലം ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ

സ്വാഗതവും, കൺവീനർ ഗിരീശൻ നായർ നന്ദിയും പറഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com