
മുംബൈയുടെ തീരപ്രദേശം
മുംബൈ: 75 വര്‍ഷത്തിനകം മുംബൈയുടെ 210 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശം വെള്ളത്തിലാകുമെന്ന് റിപ്പോര്‍ട്ട് ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ ഭൂമിശാസ്ത്രം, ജനസംഖ്യ, വികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിലാണ് മുംബൈയുടെ തീരപ്രപദേശങ്ങളില്‍ വെള്ളപ്പൊക്കം നിത്യസംഭവമായി മാറുമെന്ന് വ്യക്തമാക്കുന്നത്.
ആസൂത്രണങ്ങളില്ലാതെ നടത്തുന്ന നഗരവല്‍ക്കരണവും വിവിധ മേഖലകളിലെ മലിനീകരണങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മുംബൈയ്ക്ക് വലിയ ആഘാതം ഏല്‍പിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പുറമേ കൊല്‍ക്കത്ത, സൂറത്ത് എന്നീ നഗരങ്ങള്‍ക്കും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
സമുദ്രനിരപ്പ് ഉയരുന്നതിനോടൊപ്പം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ തീരങ്ങളില്‍ അതിശക്തമായി വീശിയടിക്കുന്ന കാറ്റും വലിയ ദുരിതം വിതയ്ക്കുന്നുണ്ട്. മഴക്കാലത്താണ് അതിന്റെ തോത് കൂടുന്നത്. 7,500 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ 5,700 കിലോമീറ്റര്‍ പ്രദേശങ്ങളെയും ഇത്തരം പ്രശ്‌നങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നാണു കണ്ടെത്തല്‍.