മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രൊ ജൂലൈയിൽ പ്രവർത്തനം ആരംഭിക്കും

ഭൂഗർഭ മെട്രൊ പ്രോജക്റ്റിൽ 33.5 കിലോമീറ്റർ ടണൽ ഉണ്ട്, അത് ആരെ കോളനിയിൽ നിന്നാണ് ആരംഭിക്കുന്നത്
mumbais first underground metro will begin starts in july
മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രൊ ജൂലൈയിൽ പ്രവർത്തനം ആരംഭിക്കും
Updated on

മുംബൈ: ജൂലൈയിൽ ആദ്യത്തെ ഭൂഗർഭ മെട്രൊ ലൈൻ ആരംഭിക്കുന്നതോടെ നഗരം മറ്റൊരു നാഴിക കല്ല് കൂടി പൂർത്തിയാകുന്നു. ഗതാഗത ശൃംഖലയിൽ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് മുംബൈ നഗരം.

തിരക്കേറിയ നഗരവീഥികൾക്ക് താഴെ 33.5 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ മെട്രൊ ലൈൻ ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മുംബൈ മെട്രൊ റെയിൽ കോർപ്പറേഷൻ 37,000 കോടി രൂപയിലേറെയാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി നിക്ഷേപിച്ചിരിക്കുന്നത്.

ഭൂഗർഭ മെട്രൊ പ്രോജക്റ്റിൽ 33.5 കിലോമീറ്റർ ടണൽ ഉണ്ട്, അത് ആരെ കോളനിയിൽ നിന്നാണ് ആരംഭിക്കുന്നത്.മൊത്തം 27 സ്റ്റേഷനുകളെയാണ് ഉൾക്കൊള്ളുന്നത്.അവയിൽ 26 എണ്ണം ഭൂമിക്കടിയിലാണ്. 2017-ൽ 56 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കോവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് തടസ്സങ്ങൾ നേരിട്ടു.

ജൂലൈയിൽ കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന പ്രാരംഭ ഘട്ടം ആരെ കോളനി മുതൽ ബികെസി (ബാന്ദ്ര-കുർള കോംപ്ലക്സ്) വരെ നീളുന്നു, ഇവിടെ യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്നു.

രാവിലെ 6:30 ക്കും രാത്രി 11:00 മണിക്കും ഇടയിൽ ഓരോ മിനിറ്റിലും ഒരു മെട്രൊയുടെ ഫ്രീക്വൻസി ഉറപ്പാക്കുന്ന ഈ മെട്രൊ സർവീസ് പ്രതിദിനം 260 സർവീസുകൾ നടത്തും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന മെട്രൊയിലൂടെ റോഡ് യാത്രയെ അപേക്ഷിച്ച് യാത്രക്കാർക്ക് ഗണ്യമായ സമയ ലാഭം പ്രതീക്ഷിക്കാം. റോഡ് മാർഗം രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്ന 35 കിലോമീറ്റർ യാത്ര മെട്രൊയിൽ വെറും 50 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം.

Trending

No stories found.

Latest News

No stories found.