

നിദാഖാൻ
മുംബൈ : നാസിക് ടിസിഎസിലെ ലൈംഗികപീഡന, മതപരിവര്‍ത്തന കേസിലെ പ്രതി നിദാഖാന് ഒളിവില്‍ക്കഴിയാന്‍ അവസരം ഒരുക്കിയ നഗരസഭാംഗം അറസ്റ്റില്‍. ഛത്രപതി സംഭാജിനഗറില്‍നിന്നുള്ള മജ്ലിസ് പാര്‍ട്ടി കൗണ്‍സിലര്‍ മതീന്‍ പട്ടേലാണ് പിടിയിലായത്.
കേസെടുത്തതിനെ തുടര്‍ന്ന് പ്രധാന പ്രതികളിലൊരാളായ നിദാഖാന്‍ ഒളിവില്‍പ്പോയിരുന്നു. മതീന്‍ പട്ടേല്‍ സൗകര്യമൊരുക്കിക്കൊടുത്ത വീട്ടില്‍നിന്നാണ് നിദാഖാനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ കേസില്‍ കൂട്ടുപ്രതിയാക്കുകയായിരുന്നു. കേസില്‍ നിദാഖാന് ജാമ്യം ലഭിച്ചിട്ടുണ്ട്.