പുനെ സംഗീത സഭയുടെ നേതൃത്വത്തില്‍ സംഗീതാജ്ഞലി നടത്തി

വസന്ത രാമസ്വാമി മുഖ്യാതിഥിയായി
Music was performed under the leadership of Pune Sangeetha Sabha

സംഗീതാജ്ഞലി

Updated on

പുനെ: പുനെ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ സംഗീതാഞ്ജലി നടത്തി. പ്രഗല്‍ഭരായ ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ സംഗീതജ്ഞരെ വേദിയിലെത്തിച്ച് സംഗീത പ്രേമികളുടെ മനം കവര്‍ന്നു. മുഖ്യാതിഥിയായി പുനെ യൂണിവേഴ്‌സിറ്റിയിലെ പ്രഥമ വനിതാ മെക്കാനിക്കല്‍ എഞ്ചിനീയറുമായ വസന്ത രാമസ്വാമി പങ്കെടുത്തു.

തുടര്‍ന്ന് നേത്ര നാരായണ പ്രകാശിന്‍റെ കഥാകാലക്ഷേപം അരങ്ങേറി., ഇംഗ്ലീഷില്‍ പ്രവചനം ചെയ്ത കഥാകാലക്ഷേപത്തിന് ശ്രീ രാമ മഹാമന്ത്രമാണ് വിഷയമായി തെരഞ്ഞെടുത്തത്. കഥാകാലക്ഷേപത്തിന്‍റെ അന്ത്യത്തില്‍ 'ഹരേ രാമ ഹരേ രാമ- ' എന്ന മഹാ മന്ത്രം ഹാളില്‍ മാറ്റൊലിക്കൊണ്ടു.

തുടര്‍ന്ന് ഡോ. പ്രീതി വാര്യര്‍, സാവിത്രി കുമാര്‍ ശിഷ്യഗണങ്ങളും, രാജേശ്വരി ശ്രീനിവാസന്‍ ശിഷ്യഗണങ്ങളും, സിന്ധു രവീന്ദ്രനാഥും സംഗീതാലാപന നടത്തി. സംഗീതാലാപനയ്ക്ക് പക്കവാദ്യം ഒരുക്കിയത് മൃദംഗത്തില്‍ എച്ച്. വെങ്കിട്ടരാമനും,വയലിനില്‍ ജനാര്‍ദ്ദന അയ്യരുമായിരുന്നു. സംഗീതാലപനത്തിനുശേഷം പുനെയിലെ പ്രസിദ്ധ മൃദംഗ വിദ്വാന്‍ എച്ച്.വെങ്കിട്ടരാമന്‍ താളവാദ്യക്കച്ചേരി വാദ്യ വൃന്ദം ഒരുക്കി.

മാന്‍ഡൊലിനില്‍ ചെന്നൈയില്‍ നിന്നും എത്തിയ സായി ബാലാജിയും, മൃദംഗത്തില്‍ ഗുരു വെങ്കിട്ടരാമന്‍, ശിഷ്യ ഗണങ്ങളായ ശ്രീകൃഷ്ണന്‍, സനത് ഭട്ട്, പ്രണവ് ശ്രീകൃഷ്ണന്‍ എന്നിവരും ഘടത്തില്‍ നടരാജന്‍ സാംബമൂര്‍ത്തി, മുഖര്‍ ശീഖില്‍ ജി. ഗോപാലകൃഷ്ണന്‍ എന്നീ ശിഷ്യന്മാരും ഒത്തുചേര്‍ന്ന് അവരുടെ കഴിവുകള്‍ തെളിയിച്ച് താളലഹരിയുടെ മാധുര്യം സംഗീതപ്രേമികള്‍ക്ക് നല്‍കി. പരിപാടികളുടെ സമാപനത്തില്‍ സഭയുടെ പ്രസിഡന്‍റ് സുബ്രഹ്‌മണ്യ അയ്യര്‍ കലാകാരന്മാരെ അനുമോദിച്ചു. പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത് വൈസ് പ്രസിഡന്‍റ് പി. എന്‍. വൈദ്യലിംഗം, മെബര്‍ മീനാക്ഷി സുബ്രഹ്‌മണും തുടങ്ങിയവരായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com