മുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് സനാതന ധർമ്മ സഭ അധ്യക്ഷൻ ഉത്തം കുമാർ അറിയിച്ചു.
Muthappan Vellattam  on saturday

മുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

Updated on: 

വസായ്: വസായ് സനാതന ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഈ വർഷവും ഒക്റ്റോബർ 17 ന് വിപുലമായ രീതിയിൽ വസായിയിൽ നടക്കും. വെസ്റ്റിലുള്ള വിശ്വകർമ്മ ഹാളിൽ 17 ന് ( ശനിയാഴ്ച) രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

തുടർന്ന് 11 മണിക്ക് മുത്തപ്പൻ മലയിറക്കൽ കർമ്മം, തായമ്പക. ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രസാദ ഊട്ട് എന്നിവയുണ്ടാകും. 2 മണിക്കാണ് മുത്തപ്പൻ വെള്ളാട്ടം.

അതിനു ശേഷം ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് സനാതന ധർമ്മ സഭ അധ്യക്ഷൻ ഉത്തം കുമാർ അറിയിച്ചു. ഫോൺ 9323528197

logo
Metro Vaartha
www.metrovaartha.com