മുത്തപ്പൻ വെള്ളാട്ടം പോസ്റ്റർ പ്രകാശനം ചെയ്തു

മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന്‍റെ പോസ്റ്റർ ലക്ഷ്മി ധാം ഗോശാല ആശ്രമം മഠാധിപതി മഹന്ത് സദാനന്ദ ബെൻ മഹാരാജ് പ്രകാശനം ചെയ്തു.
 Muthappan Vellattam poster released

മുത്തപ്പൻ വെള്ളാട്ടം പോസ്റ്റർ പ്രകാശനം ചെയ്തു

Updated on: 

വസായ്: എല്ലാവർഷവും വസായ് സനാതന ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഈ വർഷവും ഒക്റ്റോബർ 17 ന് വിപുലമായ രീതിയിൽ വസായിയിൽ നടക്കുന്നു. മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന്‍റെ പോസ്റ്റർ ലക്ഷ്മി ധാം ഗോശാല ആശ്രമം മഠാധിപതി മഹന്ത് സദാനന്ദ ബെൻ മഹാരാജ് പ്രകാശനം ചെയ്തു.

ചടങ്ങിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി വേണു ജി പിള്ള, ശ്രീ ശങ്കർ, ഹരി എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു. വസായ് വെസ്റ്റിലുള്ള വിശ്വകർമ്മ ഹാളിൽ 17 ന് ശനിയാഴ്ച രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

തുടർന്ന് 10.30 ന് മലയിറക്കൽ കർമ്മം, തായമ്പക. ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രസാദ ഊട്ട് തുടർന്ന് മുത്തപ്പൻ വെള്ളാട്ടവും ദർശനവും ഉണ്ടായിരിക്കുമെന്ന് സനാതന ധർമ്മ സഭ അധ്യക്ഷൻ ഉത്തം കുമാർ അറിയിച്ചു. ഫോൺ 9323528197

logo
Metro Vaartha
www.metrovaartha.com