2024ൽ മഹാരാഷ്ട്രയിൽ എംവിഎയും ബിജെപിയും ആയിരിക്കും പ്രധാന മത്സരം; ജയന്ത് പാട്ടീൽ

ഭാരതീയ ജനതാ പാർട്ടി 288 നിയമസഭാ സീറ്റുകളിലും അതിന്‍റെ ചിഹ്നത്തിൽ മത്സരിക്കുമെന്നും ഷിൻഡെ ഗ്രൂപ്പ് ഇല്ലാതാകുമെന്നും താൻ വിശ്വസിക്കുന്നതായും പാട്ടീൽ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു
2024ൽ മഹാരാഷ്ട്രയിൽ എംവിഎയും ബിജെപിയും ആയിരിക്കും പ്രധാന മത്സരം; ജയന്ത് പാട്ടീൽ

മുംബൈ: 2024ൽ മഹാരാഷ്ട്രയിൽ എംവിഎയും ബിജെപിയും ആയിരിക്കും പ്രധാന മത്സരമെന്നും, ഷിൻഡെ ഗ്രൂപ്പ് ഇല്ലാതാകുമെന്നും എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എം.വി.എയും തമ്മിലാകുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയുടെ നിലനിൽപ്പ് സംശയത്തിലാകുമെന്നും മഹാരാഷ്ട്ര എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീൽ ശനിയാഴ്ച മുന്നറിയിപ്പ് നൽകി.

ഭാരതീയ ജനതാ പാർട്ടി (ബിജെപി) 288 നിയമസഭാ സീറ്റുകളിലും അതിന്റെ ചിഹ്നത്തിൽ മത്സരിക്കുമെന്നും ഷിൻഡെ ഗ്രൂപ്പ് ഇല്ലാതാകുമെന്നും താൻ വിശ്വസിക്കുന്നതായും പാട്ടീൽ ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബിജെപിയും എംവി‌എയും തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ ഷിൻഡെ ഗ്രൂപ്പ് ഇല്ലാതാകും,”അദ്ദേഹം പറഞ്ഞു.

ഷിൻഡെ ഗ്രൂപ്പിന് അടുത്തിടെ 'ശിവസേന' എന്ന പേരും അതിന്റെ 'വില്ലും അമ്പും' ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു.പക്ഷെ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയും അവയുടെ അസ്തിത്വം തിരിച്ചറിയാനും ബിജെപി ആഗ്രഹിക്കുന്നില്ലെന്നും പാട്ടീൽ ആരോപിച്ചു. "ചെറിയ പാർട്ടികളെ - സഖ്യകക്ഷികളെയോ എതിരാളികളെയോ നശിപ്പിക്കാനാണ് ബിജെപി പ്രവർത്തിക്കുന്നത് തന്നെ. ചെറുപാർട്ടികളെ അസ്ഥിരപ്പെടുത്തുക എന്നതാണ് ബിജെപിയുടെ ഏക പോയിന്റ് അജണ്ട, അതിലൂടെ അവരുടെ വോട്ട് വിഹിതം പിടിച്ചെടുക്കാൻ കഴിയും," എൻസിപി നേതാവ് പറഞ്ഞു.

അതുവരെ ഷിൻഡെ ഗ്രൂപ്പ് നിലനിൽക്കുകയാണെങ്കിൽ, അവസാന നിമിഷം ബിജെപി അവരെ 48 സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുമെന്നും അവരുടെ നോമിനികളിൽ അഞ്ച് മുതൽ ആറ് വരെ മാത്രമേ വിജയിക്കാനാകൂവെന്നും പാട്ടീൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com