
നാഗ്പുര്‍ -പുനെ വന്ദേഭാരത് സര്‍വീസ് ഞായറാഴ്ച മുതല്‍
മുംബൈ: നാഗ്പുര്‍-പുനെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വിദര്‍ഭയിലെ തീര്‍ഥാടന കേന്ദ്രമായ പണ്ഡാരി ഷെഗാവ് വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇവിടെ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഷെഗാവില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഉത്തരവായത്.
അജ്‌നി, നാഗ്പുര്‍, വാര്‍ധ, ബദ്‌നേര, അകോള, ഭൂസാവല്‍, ജല്‍ഗാവ്, മന്‍മാഡ്, കോപ്പര്‍ഗാവ്, അഹല്യനഗര്‍, ദൗണ്ട് എന്നിങ്ങനെയാണ് ഈ ടെയിനുകളുടെ മറ്റ് സ്റ്റോപ്പുകള്‍.
നാഗ്പുരില്‍ നിന്ന് രാവിലെ 9.50ന് പുറപ്പെടുന്ന ട്രെയിന്‍ 10 മണിക്കൂറിനുള്ളില്‍ പുനെയിലെത്തും.