

നായര്‍ മഹാസമ്മേളനവും സില്‍വര്‍ ജൂബിലി ആഘോഷവും
മുംബൈ: കേന്ദ്രീയ നായര്‍ സംസ്‌കാരിക സംഘം മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ നായര്‍ മഹാസമ്മേളനവും സില്‍വര്‍ ജൂബിലി ആഘോഷവും നവംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4ന് മുംബൈ മുളുണ്ട് ആസ്ഥാനമായ മഹാകവി കാളിദാസ് നാട്യ മന്ദിറില്‍ നടക്കും. പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും.
ആന്ധ്രാപ്രദേശ് ഓഡിസങ്കര ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ടി. പി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. എസ്. രാജേശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.