

നായര്‍ മഹാസമ്മേളനവും രജതജൂബിലി ആഘോഷവും
മുംബൈ: മുംബൈയില്‍ മുളുണ്ട് കാളിദാസ് നാട്യ മന്ദിറില്‍ നായര്‍ മഹാസമ്മേളനവും രജതജൂബിലി ആഘോഷവും നടന്നു. വൈകീട്ട് നാലുമുതല്‍ രാത്രി പത്തുവരെ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ കെഎന്‍എസ്എസിന്‍റെ വിവിധ ശാഖകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
പ്രസിഡന്‍റ് ഹരികുമാര്‍ മേനോന്‍ അധ്യക്ഷതവഹിച്ച സാംസ്‌കാരിക സമ്മേളനം തിരുപ്പതി ആദിശങ്കര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ടി.പി. ശശികുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
എസ്. രാജശേഖരന്‍ നായര്‍ വിശിഷ്ടാതിഥിയായി. ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലകൃഷ്ണന്‍നായര്‍ സ്വാഗതവും ട്രഷറര്‍ സച്ചിന്‍ മേനോന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ സ്ഥാപക അംഗങ്ങളെയും, മുന്‍കാല ഭാരവാഹികളെയും, വിവിധ ശാഖകളുടെ പ്രതിനിധികളെയും ആദരിച്ചു.