
നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചിച്ചു
മുംബൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡോംബിവിലിയിലെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഓരോരുത്തരും വ്യക്തിപരമായി കരുതല്‍ എടുക്കേണ്ടതുണ്ടെന്ന പൊതുവായ അഭിപ്രായം സദസില്‍ നിന്ന് ഉയര്‍ന്നു.
മാനുഷികമൂല്യം തെല്ലുമില്ലാത്ത തീവ്രവാദികളുടെ പഹല്‍ഗാം ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ അത് സാധ്യമാകാത്ത രീതിയില്‍ നമ്മളേവരും രാജ്യ സുരക്ഷയുടെ വ്യവസ്ഥിതികളെയും നിയമങ്ങളേയും അനുസരിച്ച് നല്ല പൗരന്‍മാരായി ജീവിക്കണമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ ഉപദേശിച്ചു. പ്രസിഡന്‍റ് കെ. വേണുഗോപാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.