മഹാരാഷ്ട്ര കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോടിംഗ് ചെയ്ത വഞ്ചകരെ തിരിച്ചറിഞ്ഞെന്നും നടപടി സ്വീകരിക്കുമെന്നും നാനാ പടോലെ

പാർട്ടിയെ വീണ്ടും ഒറ്റിക്കൊടുക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ അവർക്കെതിരെ നടപടിയെടുക്കും
nana patole also said that action against those who cross-voted in the maharashtra council elections
Nana Patole
Updated on

മുംബൈ: 11ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത പാർട്ടിയിലെ വഞ്ചകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ശിക്ഷിക്കുമെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ.

രണ്ട് വർഷം മുമ്പ് നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിൻ്റെ പരാജയം ഉറപ്പാക്കിയത് ഇതേ വഞ്ചകരാണെന്ന് പട്ടോലെ അവകാശപ്പെട്ടു.

പക്ഷേ ഇത്തവണ അവരെ തിരിച്ചറിഞ്ഞു. പാർട്ടിയെ വീണ്ടും ഒറ്റിക്കൊടുക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ അവർക്കെതിരെ നടപടിയെടുക്കും. ആരുടെയും പേരുകൾ പരാമർശിക്കാതെ പടോലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്രോസ് വോട്ടിംഗ് നടന്നതായി കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്രസർക്കാർ അടിയന്തരാവസ്ഥ 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ പോകുന്നു. അയോഗ്യത നേരിടുന്ന എം.എൽ.എമാരെക്കൊണ്ട് എം.എൽ.സി.മാരായി തിരഞ്ഞെടുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? കൈക്കൂലി നൽകി എംഎൽഎമാരെ വിലക്കെടുക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഭരണഘടനയുടെ യഥാർത്ഥ കൊലപാതകി ബിജെപിയാണെന്നും റാവുത്ത് ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com