ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നാന പടോലെ

സംസ്ഥാനത്ത് മകളും മകനും സാധാരണക്കാരും ബാബ സിദ്ദിഖിനെപ്പോലുള്ള നേതാക്കൾ പോലും സുരക്ഷിതരല്ല.
Nana Patole strongly criticized the government for the murder of Baba Siddique
ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നാന പടോലെ
Updated on

മുംബൈ: എൻസിപി നേതാവ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. "ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്.

സംസ്ഥാനത്ത് മകളും മകനും സാധാരണക്കാരും ബാബ സിദ്ദിഖിനെപ്പോലുള്ള നേതാക്കൾ പോലും സുരക്ഷിതരല്ല. കുറ്റവാളികൾക്ക് മഹാരാഷ്ട്ര സർക്കാർ നൽകുന്ന പിന്തുണയുടെ ഫലമാണിത്". അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര മുൻ മന്ത്രിയും ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ സിദ്ദിഖ് ശനിയാഴ്ച രാത്രിയാണ് മുംബൈയിൽ വെടിയേറ്റ് മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com