നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

രണ്ടാം ഘട്ടം ജൂലൈ 6ന്
Nanma Charitable Foundation provides financial assistance to students

നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

Updated on

കല്യാണ്‍: കല്യാണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, സാമൂഹ്യ സേവന- ജീവകാരുണ്യ, സംഘടനയായ 'നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍' നിര്‍ധനരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്‍റെ രണ്ടാം ഘട്ടം ജൂലായ് 6 ന് നടക്കും.

കല്യാണ്‍ ലോക്ഗ്രാമിലുള്ള 'ഫെഡറേഷന്‍ ഹാളി'ല്‍ രാവിലെ 10.30ന് പരിപാടി ആരംഭിക്കും. ഉല്ലാസ് നഗര്‍ റോട്ടറിക്‌ളബ്ബിന്‍റെ സഹകരണത്തോടെയാണ് സാമ്പത്തിക സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.പദ്ധതിയുടെ ആദ്യഘട്ട വിതരണം ഫെബ്രുവരിയില്‍ ഉല്ലാസ്നഗര്‍ റോട്ടറി സേവാ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ഉല്ലാസ് നഗര്‍ ,അംബര്‍നാഥ് ,ബദലാപൂര്‍ എന്നിവടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 23 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ഇത്തവണ ഇരുപത്തിയഞ്ചോളം പേര്‍ക്ക് കൂടി സഹായധനം കൈമാറും.

ഈ വര്‍ഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായുള്ള സാമ്പത്തികസഹായം നല്‍കാനാണ് 'നന്മ' ഉദ്ദേശിച്ചിട്ടുള്ളതെന്ന് സംഘടനയുടെ സെക്രട്ടറി സുനില്‍രാജ് പറഞ്ഞു.ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിന് നിരവധി തടസ്സങ്ങള്‍ രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒന്നില്‍ കൂടുതല്‍ മക്കളുള്ളവര്‍ .നിര്‍ധനരായ കുടുംബങ്ങളില്‍ വളരുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട് എന്നത് നേരിട്ടറിയാവുന്ന കാര്യമാണ്. പഠിച്ച് ഉന്നതിയിലെത്താന്‍ ആഗ്രഹിക്കുന്ന അത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കണം ആഗ്രഹത്തില്‍ നിന്നുണ്ടായതാണ് ഈ പദ്ധതി. സഹായ മനസ്‌ക്കരായവരുടെ സഹകരണം കൂടി ഉണ്ടെങ്കില്‍ ഇത് കുറെക്കൂടി വിപുലപ്പെടുത്താന്‍ സാധിക്കും എന്നൊരു പ്രതീക്ഷയിലാണ് ഇവര്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com