നാസിക് കേരള സേവാസമിതി ഓണാഘോഷം

തിരുവാതിരയില്‍ ജയ നായരും സംഘവും ഒന്നാം സ്ഥാനം നേടി
Nashik Kerala Seva Samiti Onam Celebration

നാസിക് കേരള സേവാസമിതി ഓണാഘോഷം

Updated on

നാസിക് :കേരള സേവാസമിതി നാസിക്ക് വിവിധ പരിപാടികളോട ഓണാഘോഷം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പുലികളി, താലപ്പൊലി ചെണ്ടമേളം, വടംവലി എന്നിവ ശ്രദ്ധ പിടിച്ച് പറ്റികായിക വിഭാഗത്തില്‍ വടംവലി മത്സരത്തില്‍ ജയ്‌മോന്‍ നയിച്ച സെന്‍റ് മേരീസ് എ ടീം വിജയകിരീടം നേടി. യൂത്ത് വിംഗ് നടത്തിയ വിവിധ തരത്തിലുള്ള ഓണം കളികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടി. പൊലീസ് സേനയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സമീര്‍ ചന്ദ്ര മോറേ, നന്ദു ഉഗ്ലെ, സമധന്‍ വാജെ അമര്‍ധാം ശ്മശാനത്തില്‍ ജോലി ചെയ്യുന്ന രാജു ഗെയ്ക്വാദ്, അന്ധ വിദ്യാലയം നടത്തുന്ന പ്രഭാകര്‍ ഘട്ടെ, കേരള സര്‍ക്കാര്‍ റേഡിയോ മലയാളം ആഗോള കഥാ വായന മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അമേയ് ദീപു എന്നിവരെ ആദരിച്ചു.

വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരത്തില്‍ ജയ നായരും സംഘവും ഒന്നാം സ്ഥാനത്തെത്തി രണ്ടാം സമ്മാനം വിനിത പിള്ളയും സംഘവും മൂന്നാം സ്ഥാനം മിനിയും സംഘവും കരസ്ഥമാക്കി.

പ്രസിഡന്‍റ് രഞ്ജിത് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. എം. നായര്‍ സ്വാഗതം പറഞ്ഞു ട്രഷറര്‍ ഫ്രാന്‍സിസ് അന്തോണി, ജോയിന്‍റ് സെക്രട്ടറി പ്രേമനന്ദന്‍ നമ്പ്യാര്‍, വനിതാ വിഭാഗം പ്രസിഡന്‍റ് ജയ കുറുപ്പ്, സെക്രട്ടറി, ജലജ സുഗുണന്‍, യൂത്ത് വിംഗ് പ്രസിഡന്‍റ് കുമാരി മേഘ നായര്‍, സെക്രട്ടറി ഗ്രീഷ്മ സുമേഷ്, അതിഥികളായെത്തിയ മുന്‍ കോര്‍പ്പറേറ്റര്‍മാരായ പ്രശാന്ത് ദിവെ, സംബാജി മൊറുസ്‌കര്‍, പ്രതാപ് മെഹ്റോളിയ, സുഷമ രവി പഗാരെ, വിജയ് ഓഹോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com