
നാസിക് കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ നാസിക്കിലെത്തി, 2027-ല്‍ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. 13 അഖാഡകളുടെ പ്രമുഖരും ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
കുംഭമേളയ്ക്ക് രണ്ട് വര്‍ഷം മാത്രമേ ശേഷിക്കുന്നുണ്ടെങ്കിലും, അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ഭക്തരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.