
കെ.ബി ഉത്തംകുമാറിനെ ആദരിച്ചു
നാസിക്: നാസിക്കിലെ പ്രമുഖ മലയാളി സംഘടനയായ നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ 38ാം വാര്‍ഷികവും ഓണാഘോഷവും നടത്തി. മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിനായി നടത്തിയ സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളെ മുന്‍ നിര്‍ത്തി പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി. ഉത്തം കുമാറിനെ ചടങ്ങില്‍ ആദരിച്ചു.
അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക സിഇഒ അജിത് കോളശ്ശേരി, എംഎല്‍എ സീമ തായി ഹിരെ, ലഫ് കേണല്‍ ശ്രീകുമാര്‍ കെ.എസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.